Monday, April 20, 2020

ഇടവഴിയിലെ മൊബൈൽ വെളിച്ചം






ഇടവഴിയിലെ മൊബൈൽ വെളിച്ചം;
-------------------------------------------------------------

ഞാൻ  കണ്ണൂരിലെ  ഒരു  പാർട്ടി  ഗ്രാമത്തിലാണ്  ജീവിക്കുന്നത് .മോശം  കാര്യങ്ങൾ  ഒന്നും  ഉണ്ടാകാത്തതിനാൽ  ദൈവം  -പ്രേതം  എന്നൊക്കെ  പറഞ്ഞാൽ തന്നെ ആൾകാർ പരിഹസിച്ചു  ചിരിക്കും .
എന്റെ  അറിവിൽ  30 വര്ഷങ്ങളായി  ACCIDENTS ഇൽ ഒരു  പാർട്ടിക്കാരൻ  പോലും  മരിച്ചിട്ടില്ല .
എന്നാൽ , ശിവരാത്രിക്കടുത്ത ദിവസം  ഒരു  അന്യനാട്ടുകാരൻ  ACCIDENT ഇൽ  മരിക്കും .
70 % ഹിന്ദുക്കൾ , 18 % മുസ്ലിംസ് , 12 % ക്രിസ്ത്യൻസ്‌ ആണ്  ഇവിടത്തെ ജനസംഖ്യാനുപാതം.
HIGHWAY യുടെ  SIDE ഇൽ  ആണ്  എന്റെ  വീട് .വീടിന്റെ  മുന്നിലൂടെ  താഴേക്കു  ഒരു  വഴിയുണ്ട് ...ആ  വഴി  300 മീറ്റർ  പോയാൽ  സെമിത്തേരി  എത്തും .അതിനടുത്തു  കുറച്ചു  ക്രിസ്ത്യൻസ്  ഉണ്ട് .15 വര്ഷം  മുന്നേ ,നായകൾ  കൂട്ടത്തോടെ  ഓരിയിട്ടതിന്റെ  പിറ്റേന്ന് , അവിടുള്ള  ഒരു  COLLEGE BOY തൂങ്ങി  മരിച്ചു ..ഞാൻ  കാണാൻ  പോയിരുന്നു . അവൻ  എന്റെ  വീടിന്റെ  SIDE വഴി  പോകാറുണ്ട് .കുറച്ചു  ദിവസം  വലിയ  പേടി  ഉണ്ടായിരുന്നു .

ഞാൻ  രാത്രി  2 മണി  വരെ  ONLINE ഉണ്ടാകും .(...ONLINE JOB..).
വീടിന്റെ മുൻവശം  FULL GRILLS കൊണ്ട്  CLOSE ചെയ്തതിനാൽ , LAP മാത്രം  ROOM ലേക്ക് എടുക്കും .
ഇന്നലെ  രാത്രി  1 മണിയായപ്പോൾ , എനിക്ക്  ഉറക്കം  വന്നു ...ഉറക്കം  പോകാനും  , മുകളിലെ  റൂമിന്റെ  വാതിൽ  അടച്ചോ  എന്ന്  നോക്കാനും  വേണ്ടി  ഞാൻ  മുകളിൽ  പോയി  ബെർതെ  നിന്നപ്പോൾ , താഴെ  നിന്ന്  ഇടവഴിയിലൂടെ  ആരോ  മൊബൈൽ  വെളിച്ചം  കാണിച്ചു  വരുന്നുണ്ടെന്നു  തോന്നി .
ഈ  സമയത്തു  ആരും  ടോർച്ച  ഇല്ലാതെ  ആ  വഴി  വരില്ല ....താഴത്തെ  ആളില്ലാത്ത  പറമ്പിൽ  പാമ്പുണ്ട് ...ആ  പറമ്പിനപ്പുറം  സെമിത്തേരിയാണ് .ആ  വരുന്നത്  ആരാണെന്നു  അറിയണം ...എന്നാൽ , എന്നെ  അയാൾ  കാണരുത് ...'എന്നെ  കണ്ടാൽ , പ്രേതമാണെന്നു  പേടിച്ചു  പ്രശനം  ആയാലോ  എന്ന്  വിചാരിച്  , ഞാൻ  മറഞ്ഞിരുന്നു . അവൻ റോഡിലേക്ക്  കയറിയതിനു ശേഷം  എങ്ങോട്ടാണ്  പോകുന്നതെന്ന്  നോക്കാം .3 മിനിറ്റ്  കഴിഞ്, ഞാൻ  മെല്ലെ  നോക്കിയപ്പോൾ , ഒരു  വെളുത്ത  രൂപം  ആ  വഴിയിൽ  നിൽക്കുന്നു . ഞാൻ  പുറത്തു  വച്ചിട്ടുള്ള  STEREO SET,....LAP....ETC ....മോഷ്ടിക്കാൻ  കഴിയുമോ  ? എന്ന്  നോക്കുന്നതാവണം .....കള്ളൻ
...2 മിനിറ്റ്  കൂടി  അവൻ  എന്ത്  ചെയ്യാൻ പോകുന്നു , എന്ന്  നോക്കാൻ  തീരുമാനിച്ചു . ആ  വെളുത്ത  രൂപം  അനങ്ങുന്നില്ല. ....ഗൊച്ചു  കള്ളൻ ...LIGHT അടിച്ചേക്കാം ....ആരാണെന്നു  നോക്കാലോ ....LIGHT അടിച്ചപ്പോൾ ....അവിടെ  ഒന്നും  ഇല്ലാ....അടുത്ത  പറമ്പിലെ കാട്ടിൽ  എന്തോ  അനങ്ങുന്നുണ്ട്  ....നായ  ആയിരിക്കും ....
ഞാൻ  പേടിച്ചൊന്നും  ഇല്ലാ....എങ്കിലും ...പെട്ടെന്ന്  എന്തെങ്കിലും  കണ്ടു  പേടിച്ചാൽ  പ്രശ്‌നമാണ്  എന്നതിനാൽ ....DIM LIGHT ഇട്ടു കിടക്കാൻ  തീരുമാനിച്ചു .... 

( വേഗം  കിടക്കട്ടെ ....ഇത് നാളെ  POST ചെയ്യാം ....). 

Saturday, April 18, 2020

പ്രേതം ഉണ്ടോ ?

m
എന്നിൽ ഒരു ഭീകരൻ ഉണ്ടെന്ന് , എന്നെയും വീട്ടുകാരെയും ബോധ്യപ്പെടുത്തിയ TV PROGRAM ....🤪
വിശ്വസിച്ചാലും ഇല്ലെങ്കിലും …ടെലിവിഷനിൽ എന്റെ ഏറ്റവും വലിയ മേൽവിലാസം ..പിൽക്കാലത്ത് നിരവധി മറ്റു പരിപാടികളും മെഗാ ഷോകളും ചെയ്തിട്ടും മുന്ന് ചാനലുകളുടെ തലപ്പത…
കൂടുതല്‍ കാണുക
ലൈക്ക്
അഭിപ്രായം
പങ്കിടുക

0 അഭിപ്രായങ്ങള്‍

m

Viveka Rajan
"ദൈവം ഉണ്ടോ ??"
ഞാൻ SSLC സമയത്തു താമസിച്ചിരുന്ന ഓടിട്ട 2 നില വീടിന്റെ മുന്നിൽ HIGHWAY , പുറകിൽ കാണുന്ന ദൂരത് കശുമാവ് & കാട് ...അടുത്ത് വീടുണ്ടെങ്കിലും കാണില്ല , വിളിച്ചാൽ കേൾക്കില്ല.ഒറ്റയ്ക്ക് വീട്ടിനുള്ളിൽ ഇരിക്കാൻ പേടി തോന്നും .
SSLC ആയതുകൊണ്ട് എന്നെ വീട്ടിൽ പഠിക്കാൻ നിർത്തിയിട്ട് , വീട്ടുകാർ എവിടെയോ പോയി. പഠിച്ചു മടുത്തപ്പോൾ ഞാൻ കിടക്കയിൽ കണ്ണടച്ചിരുന്ന് ,
" ദൈവം ഉണ്ടെങ്കിൽ ഇപ്പോൾ കറന്റ് പോകണം" എന്ന് വിചാരിച്ചു.
കണ്ണ് തുറന്നപ്പോൾ കറന്റ് ഇല്ലാ .
5 മിനിറ്റ് കഴിഞ്ഞപ്പോൾ കറന്റ് വന്നു.
ഞാൻ ആരോടും പറഞ്ഞില്ല .... വട്ടാണെന്ന് പറയുമല്ലോ ...🤪
"പ്രേതം ഉണ്ടോ ??"👹
-------------------
കോളേജിൽ പഠിക്കുന്ന സമയത്തു് ഏഷ്യാനെറ്റ് ഇൽ രാത്രി 10 ന് 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിൽ ഒരു ദിവസം വയനാട്ടിലെ ഒരു ഗർഭിണി പുഴയിൽ വീണു മരിച്ച സ്ഥലത്തു പ്രേതശല്യം ഉണ്ടെന്ന് പലരും പറയുന്നത് കാണിച്ചു.അമ്മയും ചില ബന്ധുക്കളും TV കാണാൻ ഉണ്ടെന്ന് ഓർക്കുന്നു.അവരുടെ ഓരോ സംസാരം കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു.
ഞാൻ പറഞ്ഞു ...
" പ്രേതം ഉണ്ടെങ്കിൽ , 5 മിനുട്ട് ന് ഉള്ളിൽ കാണണം" എന്ന് ഉച്ചത്തിൽ പറഞ്ഞു.
വീടിന് മുന്നിൽ HIGHWAY ആണ്.
2 മിനിറ്റ് കഴിഞ്ഞപ്പോൾ റോഡിൽ വലിയ ശബ്ദം ... ഞാൻ ടോർച്ചെടുത്തു ഓടിപ്പോയപ്പോൾ , ഒരു കാർ മരത്തിന് ഇടിച്ചു നിൽക്കുന്നു. 2 പേർ മരിച്ചപോലെ രക്തം ഒലിച്ചു കിടക്കുന്നു.ആദ്യമെത്തിയതിനാൽ ഞാൻ ഒറ്റയ്ക്കാണ് ഇത് കണ്ടത്.ഞാൻ ഞെട്ടിയെന്നും ഇല്ലാ ...
നാട്ടുകാർ അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഞാൻ വീട്ടിൽ വന്ന് 2 പേർ മരിച്ചെന്ന് പറഞ്ഞു.
അമ്മ ദേഷ്യപ്പെട്ടു ...ഓരോന്ന് പറഞ്ഞോളും ...
അപ്പോഴാണ് ഞാൻ പ്രേതത്തിനെ കാണണം എന്ന് പറഞ്ഞ കാര്യം ഓർമ വന്നത് ..5 മിനുട്ടിൽ 'പ്രേതം 'എന്നാൽ 'ശവം' എന്നാണെന്ന് മനസ്സിലായി.
NB :
ആ ACCIDENT ഇൽ പെട്ടവർ മരിച്ചില്ലെന്ന് പിന്നീട് അറിഞ്ഞു.
അഭിപ്രായങ്ങള്‍