m
ഗ്രൂപ്പ് പോസ്‌റ്റുകൾ
കഴിഞ്ഞ കുറേ വർഷങ്ങളായി ഇടയ്ക്കിടെ ഓർമ്മയിലേക്ക് കയറി വന്ന് അലോസരപ്പെടുത്തുന്ന ഒരു സംഭവമുണ്ടായിട്ടുണ്ട്, അന്ന് ടൗണിലെ ഒരു പലചരക്കു കടയിൽ പണിയെടുക്കുകയാണ്, ടൗണിൻ്റെ പേരു പറഞ്ഞാൽ അറിയും, പയ്യന്നൂർ , രാത്രി എട്ടേമുക്കാലിന് പുറപ്പെടുന്ന ലാസ്റ്റ് ബസ്സിലാണ് 25 കിലോമീറ്റർ കിഴക്കുള്ള ഗ്രാമത്തിലെ വീട്ടിലേക്ക് തിരിച്ച് വരാറുള്ളത് മുക്കാൽ മണിക്കൂർ യാത്ര, ഒരു പെരുന്നാൾ തലേന്ന് ( ദിവസം ഓർക്കുന്നില്ല) കടയിൽ തിരക്കായതുകാരണം 9.30 നാണ് ഇറങ്ങിയത് വല്ല പ്രൈവറ്റ് വാഹനവും കിട്ടുമോ എന്ന് നോക്കി റോഡ് സൈഡിൽ നില്ക്കുബോഴാണ്, ഞാൻ സ്ഥിരം പോകുന്ന ബസ്സ് തന്നെ മുന്നിൽ വന്ന് നിന്നത്, ടയർ മാറ്റാനോ, ചില്ലറ പണികളോ കാരണം അവരും വൈകിയിരുന്നു, ബസ്സിൽ ആകെ യാത്രക്കാരായി നാലഞ്ചു പേരെ ഉണ്ടായിരുന്നുള്ളൂ, സ്ഥിരം യാത്രക്കാരെല്ലാം, ഈ ബസ്സ് ഇല്ലെന്ന് കരുതി പോയിരുന്നു, അങ്ങനെ, ഓരോ സ്റ്റോപ്പിലും ആരൊക്കെയോ ഇറങ്ങി ബസ്സ് മുന്നോട്ടു പോയിക്കൊണ്ടിരുന്നു, അവസാന സ്റ്റോപ്പിലാണ് എനിക്കിറങ്ങാനുള്ളത് (അവിടെ ഒരു ഷെഡിൽ ബസ്സ് കയറ്റി വച്ച് ഡ്രൈവറും ,കണ്ടക്ടറും ബൈക്കിൽ അവരുടെ വീട്ടിലേക്ക് പോകാറാണ് പതിവ്, ) ഒടുവിൽ ഞാനും പുറകിലെ സീറ്റിൽ മധ്യവയസ്കയായ ഒരു സ്ത്രീയും മാത്രം, ആ സ്ത്രീ സാരിത്തലപ്പു കൊണ്ട് തല മറച്ചിരുന്നു, ക്ലീനറില്ലാത്ത ആ ബസ്സിൽ പിന്നെ യുണ്ടായിരുന്നത് ഡ്രൈവറും കണ്ടക്ടറും മാത്രം, ഇനിയുള്ള സ്റ്റോപ്പ് എനിക്കിറങ്ങാനുള്ളതാണ്, അതിനിടയിൽ വേറെ സ്റ്റോപ്പൊന്നുമില്ല, എനിക്കിറങ്ങാനുള്ള സ്റ്റോപ്പിൽ ബസ്സ് നിർത്തിയപ്പോൾ ഞാൻ എഴുന്നേറ്റ്, പുറകിലേക്ക് നോക്കി.... അക്ഷരാർത്ഥത്തിൽ കാലിൻ്റെ പെരുവിരലിൽ നിന്ന് ഒരു തീക്കട്ട അരിച്ചു കയറുന്ന പോലെയാണ് ആ ഭയം തോന്നിച്ചത്, കാരണം ആ സ്ത്രീയുടെ പൊടി പോലുമില്ല, നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന ആ ബസ്സിൽ നിന്ന് ആ സ്ത്രീ എവിടെ പോകാൻ, ജനൽ വഴിയോ,ആട്ടോമാറ്റിക് ഡോറിലൂടെയോ എടുത്ത് ചാടാൻ കഴിയില്ല പിന്നെ എവിടെപ്പോയി, ? കണ്ടക്ടറോട് ഒരു ആന്തലോടെയാണ് ചോദിച്ചത് ,പുറകിലുരുന്ന ആ സ്ത്രീയെവിടെ?, സ്ത്രീയോ, ഏത് സ്ത്രീ?/ കണ്ടക്ടർ രഘുവേട്ടൻ ആശ്ചര്യത്തോടെ തിരുച്ചു ചോദിച്ചു, അങ്ങനെ ഒരു സ്ത്രീ ആ ബസ്സിൽ കയറിയിട്ടേയില്ലെന്നും, നിനക്ക് തോന്നിയതായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു, ഒരു തരം അസ്വസ്ഥതയോടെയും, ചെറിയ ഭയത്തോടെയും ഞാൻ ഇറങ്ങി വീട്ടിലെക്ക് നടന്നു, ആ ഇരുട്ടിൽ സിഗരറ്റ് ലാബിൻ്റെ വെളിച്ചത്തിൽ എൻ്റെ നടത്തത്തിൻ്റെ വേഗം കൂടി, ഞാൻ പ്രതീക്ഷിച്ച പോലെ (അഥവാ ഭയം കൊണ്ടോ എന്തോ) പുറകിലും ഒരു നടത്തത്തിൻ്റെ ശബ്ദം കേട്ടു, തിരിഞ്ഞു നോക്കാൻ ധൈര്യമുണ്ടായിരുന്നില്ല, ഓട്ടം തന്നെ വച്ചു കൊടുത്തു, വീട്ടിലെത്തി, ആരോടും ഒന്നും പറഞ്ഞില്ല, ഉറങ്ങാനും കഴിഞ്ഞില്ല, പിറ്റേന്ന് ലീവെടുത്തു, ഉച്ചയ്ക്ക് കവലയിലേക്കിറങ്ങി, അവിടെ കടയുടെ മുന്നിൽ ഒരാൾക്കൂട്ടം, എന്താണെന്ന് അറിയാൻ ചെന്നു, ഓട്ടോ ഡ്രൈവർ സൂരജാണ് സംസാരിക്കുന്നത്, വിറച്ചു കൊണ്ടാണെങ്കിലും അവൻ പറഞ്ഞതിൽ നിന്ന് ഇത്രയും മനസ്സിലായി ഇന്നലെ രാത്രി കവലയിൽ വച്ച് ഒരു സ്ത്രീ തൻ്റെ ഓട്ടോയിൽ കയറി, അവർ പറഞ്ഞ സ്ഥലത്തെത്തി തിരിഞ്ഞു നോക്കിയപ്പോൾ ആ സ്ത്രീ വണ്ടിയിലുണ്ടായിരുന്നില്ലത്രേiiii വെറുതേ ശാന്തമായി കിടന്നിരുന്ന മനസ്സന്ന കടലിൽ ആയിരം തിരമാലകളുടെ അലയടികളുമായി ഞാൻ തിരികേ നടന്നു...
m