Tuesday, November 25, 2025

ACCIDENT AREA

 Sumithra S Reghu

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് എന്ന സ്ഥലത്ത് പണ്ടുകാലത്തു ഒത്തിരി അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.... ഏകദേശം 1960 --90 കാലഘട്ടത്തിൽ ആണിത് സംഭവിച്ചതെന്ന് എനിക്ക് തോന്നുന്നു...
വല്പ്യപ്പൻ പറഞ്ഞു കേട്ട സംഭവമാണ്..
പണ്ട് കുറവിലങ്ങാട് (ഇപ്പോൾ തീർത്ഥാടന കേന്ദ്രമാണ് ) റോഡുകൾക്ക് കാര്യമായ പുരോഗതി ഒന്നും തന്നെ ഇല്ലായിരുന്നു.വഴികൾ എല്ലാം വിജനവും വെട്ടി പൊളിഞ്ഞതുമായ റോഡ് ആയിരുന്നു.
പകലോമറ്റം എന്ന സ്ഥലത്ത് ആണ് പള്ളിയിലെ കത്താനാർ താമസിച്ചിരുന്നത്.. (അച്ഛന്മാർക്ക് പകരം കത്താനാർമാരായിരുന്നു അന്ന് ഉണ്ടായിരുന്നത് )
ഒരു ദിവസം പകലോമറ്റത്തു നിന്നും കത്തനാരെ പള്ളിയിൽ കൊണ്ടുവിട്ട ശേഷം പള്ളിയിലെ കൈക്കാരൻ വീട്ടിലേക്ക് ജീപ്പിൽ പോകുവായിരുന്നു.. വഴിയിൽ വെച്ച് ഒരു ഗർഭിണിയായ ഒരു സ്ത്രീ കൈ നീട്ടി... ആദ്യം പന്തികേട് തോന്നിയെങ്കിലും ഗർഭിണിയായ സ്ത്രീയെ വഴിയിൽ ഉപേക്ഷിക്കാൻ മനസ്സ് വരാത്തതിനാൽ ജീപ്പിന്റെ പുറകിലേക്ക് കേറിക്കൊള്ളാൻ പറഞ്ഞു...
പോകുന്ന വഴിക്ക് ആ സ്ത്രീയെ കുറിച്ച് ചോദിച്ചു.. പള്ളിയിൽ പോയതാണെന്നും തിരികെ വീട്ടിലേക്ക് പോകുവാണെന്നും "5മാസം ഗർഭിണിയാണ്,, ഭർത്താവ് ഉപേക്ഷിച്ചെന്നും "പറഞ്ഞു..
പള്ളിയിൽ നിന്ന് ഏകദേശം 2കിലോമീറ്റർ അപ്പുറത്തു ഒരു ഭദ്രകാളി ക്ഷേത്രമുണ്ട്... ആ ഇടയ്ക്ക് അവിടുത്തെ പ്രതിഷ്ഠയായ ഭദ്രകാളി അമ്പലത്തിൽ നിന്നും ഇറങ്ങി പോയെന്നും അസമയത്തു ആ പരിസരത്തുകൂടെ ആരും പോകില്ല എന്നും ഒക്കെ ഡ്രൈവർ ആ സ്ത്രീയോട് പറഞ്ഞുകൊണ്ടിരുന്നു..
അമ്പലത്തിന്റെ അടുത്തെത്തിയതും പുറകിൽ നിന്ന് കുഞ്ഞിന്റെ നിലവിളിയും പെട്ടെന്ന് വണ്ടി നിർത്താൻ ആ യുവതി ആവശ്യപ്പെടുകയും ചെയ്തു.. എന്നാൽ പെട്ടെന്ന് ഭയന്ന ഡ്രൈവർ അല്പം മുന്നോട്ട് അമ്പലം cross ചെയ്ത് കൊണ്ട് വണ്ടി നിർത്തി. എന്നിട്ട് തിരിഞ്ഞു നോക്കി..
അയാൾ പേടിച്ചു പോയി 😱😱
രക്തം ഒലിപ്പിച്ചു കൊണ്ട് ആ സ്ത്രീ തന്റെ കുഞ്ഞിനെ വയറുകീറി കൊന്നു തിന്നുകയായിരുന്നു വണ്ടിയിൽ മുഴുവൻ രക്തം.. 🩸🩸🩸🩸
ഇതുകണ്ടതും ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങാൻ ഭാവിച്ചതും പുറകിൽ നിന്ന് വാൾ കൊണ്ട് വെട്ടുന്ന തരത്തിൽ അയാളുടെ പുറത്ത് ശക്തിയായി എന്തോ കൊണ്ടു..
ഒരു പുക പോലെ ആ സ്ത്രീ അവിടെ നിന്നും അപ്രതക്ഷ്യയായി...
അയാളെ പിന്നീട് ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോയി..
അമ്പലത്തിലെ പരിസരത്ത് പിന്നെ ഒട്ടുമിക്ക ആൾക്കാർക്കും ഇതേപോലെ സംഭവിച്ചു.. കാൽനടക്കാർക്ക് ആയിരുന്നു കൂടുതലും ദുരനുഭവം..അതിൽ പലരും മരണപ്പെടുകയും ജീവിതകാലം മുഴുവൻ തളർന്നു കിടപ്പിലാക്കുകയും ചെയ്തു.
ഈ സംഭവങ്ങൾക്കെല്ലാം കാരണക്കാരിയായ സ്ത്രീയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മനസിലായത് ഏതോ മനയിലെ ഭർത്താവിനാൽ കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ ആത്മാവ് ആണെന്നാണ് മനുഷ്യ രൂപത്തിൽ അവതരിക്കുന്ന ആ സ്ത്രീ അമ്പലം cross ചെയ്താൽ തന്റെ ഉഗ്ര രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ആളുകളെ ഉപദ്രവിക്കുകയും ആയിരുന്നു..
ഇതിനൊരു ശമനം എന്നോണം കത്തനാർ വഴിയിൽ വെച്ച് ഈ യുവതിയെ പരിചയപ്പെടുകയും തന്റെ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപെട്ട വേളയിൽ കയ്യിലിരുന്ന വടി കൊണ്ട് നിലയ്ക്ക് നിർത്തിയെന്നും പറയപ്പെടുന്നു ..
പിന്നീട് സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല... കത്തനാരുടെ മരണശേഷം വീണ്ടും ഇതുപോലെ സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകാറുണ്ട്..
ഇപ്പോൾ highway road ഒക്കെ ഉണ്ടെങ്കിലും സ്ഥിരം വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് അമ്പലത്തിന്റെ ആ പരിസരം ..
അമ്പലം main റോഡിൽ നിന്ന് 500 മീറ്റർ അകലെയാണ്..
ഡ്രൈവർ ചേട്ടന്റെ പേര് വർക്കി എന്നാണ്..
കത്തനാരുടെ പേര് മാണി എന്നും.. "മാണി കത്തനാർ.."
ഈ വർക്കി ചേട്ടന്റെ വീട് എന്റെ വീടിന്റെ 3വീട് അപ്പുറം ആണ് 2014ൽ ചേട്ടൻ പ്രായാധിക്യം മൂലം മരണപ്പെട്ടു...
Chithra Manoj
ഉയർന്നുവരുന്ന സംഭാവകൻ
ഭദ്രകാളി എന്താ എന്ന് അറിഞ്ഞിട്ട് ഓരോ കാര്യം പോസ്റ്റ്‌ ചെയ്യുക കത്തനാർ പാതാളഭൈരവിയെ ആണ് ആരാധിച്ചിരുന്നത്
  • മറുപടി നൽകുക
Krishnadas KS
അത് വേറെ എന്തെങ്കിലും സാധനം ആയിരിക്കും. കാളീ ദേവിയെ വിളിച്ചാൽ പ്രേതം കണ്ടം വഴി ഓടും എന്നതാണ് സത്യം.
മാതൃസ്വരൂപിണി ആണ്. എല്ലാവരും ദേവിക്ക് മക്കളെ പോലെ ആണ് എന്നതാണ്. ആളെ ഉപദ്രവിക്കുന്ന പരിപാടി ആൾക്ക് ഇല്ല.

Chithra Manoj
ഉയർന്നുവരുന്ന സംഭാവകൻ
ഭദ്രകാളി എന്താ എന്ന് അറിഞ്ഞിട്ട് ഓരോ കാര്യം പോസ്റ്റ്‌ ചെയ്യുക കത്തനാർ പാതാളഭൈരവിയെ ആണ് ആരാധിച്ചിരുന്നത്
  • മറുപടി നൽകുക
Krishnadas KS
അത് വേറെ എന്തെങ്കിലും സാധനം ആയിരിക്കും. കാളീ ദേവിയെ വിളിച്ചാൽ പ്രേതം കണ്ടം വഴി ഓടും എന്നതാണ് സത്യം.
മാതൃസ്വരൂപിണി ആണ്. എല്ലാവരും ദേവിക്ക് മക്കളെ പോലെ ആണ് എന്നതാണ്. ആളെ ഉപദ്രവിക്കുന്ന പരിപാടി ആൾക്ക് ഇല്ല.
  • മറുപടി നൽകുക
Manuraj V Manuraj V
വിവരക്കേട് പറയുന്നതിന് ഒരു അതിരുണ്ട് ഭദ്രകാളി എന്നാൽ അമ്മയാണ് അല്ലാതെ പ്രേതവും ഭുതവും ഒന്നും അല്ല അമ്മ സർവ്വവ്യാപി ആണ് സംരക്ഷക യാണ്
  • മറുപടി നൽകുക
Django Unchained
ഉഫ്ഫ് ഇവിടേം വർഗീയവാദി ദുരന്തങ്ങൾ ആണല്ലോ തുഫ്
  • മറുപടി നൽകുക
Kiran K Menon
മികച്ച സംഭാവകർ
 
ഭദ്രകാളിയെ അടക്കാൻ സാക്ഷാൽ പരമശിവന്‌ പോലും സാധിച്ചിട്ടില്ല എന്നാണ്‌ പുരാണത്തിൽ!! അപ്പോഴാണ്‌ കത്തനാർ വടികൊണ്ട്‌ അടക്കുന്നത്‌!! ഓരോരോ കെട്ടുകഥകൾ!!
  • മറുപടി നൽകുക
Adv Sajeev Karalakam 
എല്ലാ നാട്ടിലും ഉണ്ട് ഇങ്ങനെ ഒരു കെട്ടുകഥ. മഹാമായ ഭദ്രകാളിക്ക് ഇത്തരം ഗിമിക്ക് പണികൾ ഉള്ളതായി ദേവിഭാഗവതത്തിലോ പുരാണങ്ങളിലോ ഒന്നും കാണാനില്ല. ഇനി അത് ദേവി ആയിരുന്നെങ്കിൽ കത്തനാർ അല്ല പോപ്പ് വിചാരിച്ചാൽ തളക്കാൻ പറ്റില്ല.
  • മറുപടി നൽകുക
മധു ബാലകൃഷ്ണൻ
കാളി ഒരിക്കലും മനുഷ്യരെ ഉപദ്രവിക്കില്ല ദേവി ആദിപരാശക്തിയുടെ ഉഗ്രരൂപമാണ് ഭദ്രകാളി. കഠിനമായ ദുരിതത്തിലും ഭക്തർക്ക് ഭദ്രയുടെ കാവലുണ്ടാകും എന്നാണ് ഐതീഹ്യം. ദക്ഷന്റെ യാഗത്തിൽ അപമാനം കൊണ്ട് സതി ദേഹത്യാഗം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ശ്രീ ഭദ്രകാളി പിറക്കുകയും ചെയ്തു. സംസാര സാഗരത്തെ തരണം ചെയ്യിക്കാൻ സഹായിക്കുന്ന കാളി ഭവതാരിണി എന്നറിയപ്പെട്ടു.
ശൈവപുരാണങ്ങൾ പ്രകാരം രക്തബീജനെ വധിക്കാൻ പാർവ്വതി എടുത്ത രൗദ്രഭാവം ആണ് മഹാകാളി (കാളരാത്രി). കാളികാപുരാണത്തിൽ കാളി പരമദൈവമായ, സർവ രക്ഷകയായ, മോക്ഷദായകിയായ സാക്ഷാൽ ജഗദീശ്വരി തന്നെ ആകുന്നു.
"ഭദ്രോൽപ്പത്തി പ്രകരണത്തിൽ" ശിവപുത്രി എന്നൊരു ഭദ്രകാളി സങ്കല്പം ഉണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ചവൾ ആണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. വേതാളാരൂഢയാണ് ഭഗവതി. ഇതാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവെ ആരാധിക്കപ്പെടുന്ന ഭദ്രകാളി. ഇത് സപ്തമാതാക്കളിൽ പെടുന്ന ഭഗവതിയാണ്.
ദേവീമാഹാത്മ്യപ്രകാരം പരാശക്തിയായ മഹാലക്ഷ്മിയിൽ നിന്നാണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. സാത്വിക ഭാവത്തിൽ ആണ്‌ അവതാരം. ഭാഗവതത്തിൽ മധുകൈടഭവധത്തിന് മഹാവിഷ്ണുവിനെ സഹായിക്കാൻ വേണ്ടിയും മഹാകാളി അവതരിക്കുന്നുണ്ട്. ഇത് ശക്തിസ്വരൂപിണി തന്നെയാണ്.
ചണ്ഡമുണ്ഡന്മാരെ വധിക്കാൻ ദുർഗ്ഗാ ഭഗവതിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡി". ഇതേ കാളി രക്തബീജനെയും വധിക്കയാൽ രക്തചാമുണ്ഡി എന്നും പേര് വന്നു.
  • മറുപടി നൽകുക
  • എഡിറ്റ് ചെയ്‌തത്
Sudhish T V
ഏറ്റവും വലിയ കത്തന്നാ ർ കട മ റ്റം ആരാധിച്ചു ഇരു ന്ന ത് തന്നെ കാളി യേ ആണ് യ ക്ഷി യേ കൊണ്ട് പുള്ളി ഇരുത്തി അത് തന്നെ ഒരു ക്ഷേ ത്ര ത്തി ൽ ആണ് പള്ളിയിൽ നിന്ന് ഇറങ്ങി വന്നപിശാച് ആയി രി ക്കു അവിടെ അല്ലേ ശവകൊട്ടഉള്ള ത്
  • മറുപടി നൽകുക
ഭൂമിയെ പ്രണയിച്ച ദേവാംഗന 
കാളീദേവി മാതൃ സ്വരൂപിണിയാണ്. ഒരിക്കലും ഇത്തരത്തിലുണ്ടാകില്ല. ഇത് ഏതോ ഓഞ്ഞ കത്തനാരും ആൾക്കാരും ഉണ്ടാക്കിയ കഥയാണ്.
  • മറുപടി നൽകുക
Alphonsa Nimmy Angel
ഉയർന്നുവരുന്ന സംഭാവകൻ
കാളിയെ കത്തനാർ നിലയ്ക്ക് നിർത്തി. ഉവ്വ.. 😁 കാളിയുടെ കലിയടക്കാൻ സാക്ഷാൽ മഹാദേവനുപോലും പതത്തൊൻപതാമത്തെ അടവെടുക്കേണ്ടിവന്നു എന്നാണ് കേട്ടിട്ടുള്ളത്
  • മറുപടി നൽകുക
Habitual Existence
These are demonic entities with specific behaviour. Human souls will not do anything like this. Because they don't have that faculty in the soul. It's demonic entities disguising as humans soul
Chithra Muralidharan
ഓൾ-സ്‌റ്റാർ സംഭാവകൻ
ആരാണ്ട്രാ ഞങ്ങളെ ദേവിയെക്കുറിച്ച് അനാവശ്യം പറഞ്ഞ് പരത്തുന്നത് ?
  • മറുപടി നൽകുക
ദിഗംമ്പരൻ ദിഗംമ്പരൻ
ഭദ്രകാളി ദേവതാ സങ്കൽപ്പമാണ് അല്ലാതെ ഒരു പിശാച് അല്ല എന്ന് പോസ്റ്റ്മാൻ മനസിലാക്കണം
ഡ്രൈവർ വർക്കി പറയുന്നത് കേട്ടിട്ട് അനേകം ഹിന്ദുക്കള് ആരാദിക്കുന്ന ദേവതയേ പറ്റി തന്തയിലാഴിക പറയരുത് അതിനി ഏതവൻ പറഞ്ഞാലും പൂറ്റിലെ ഒരു ഡ്രൈവറും നിൻ്റെ കോണോത്തിലെ കഥയും
ഈ പോസ്റ്റ് നീ എടുത്ത് കളയുന്നതായിരിക്കും നല്ലത് ഹിന്ദുമത വിശ്വാസ ദേവതയെ അപകീർത്തി പെടുത്താൻ നിനക്ക് എന്ത് അവകാശം മറ്റു മതങ്ങളില്
ആൾക്കാർ വിശ്വസിക്കുന്ന ദേവതകളെ വിശ്വസിക്കുകയും ബഹുമാനിക്കുന്നതും കോണ്ട് ഞാന് കൂടുതലായോന്നും പറയുന്നില്ല
  • മറുപടി നൽകുക
  • എഡിറ്റ് ചെയ്‌തത്
Lejimol Rahan
Ee kadha vaayichathil polum eniku manasthaapam thonnunnu. Ithu vayichathu thanne thettayipoyi. Amme Bhagavathi Mahakali kaathukollane ennu divasam prarthikunna bhakthark ithupole Ammaye chithreekarichath nallapole vishamam undakkum ennu orkuka
  • മറുപടി നൽകുക
Sooraj Kidangannur 
ഭദ്രകാളി സാധാരണക്കാരെ ഉപദ്രവിക്കുമെന്നോ....! എന്ത് ഊള ആണെടോ താൻ....?
  • മറുപടി നൽകുക
Midhun Raj
വല്ല മാടനോ മറുതയോ ആയിരുന്നെങ്കിൽ വിശ്വസിച്ചേനെ ഇത് ഇത്തിരി കടന്ന കൈ ആയിപ്പോയില്ലേ രാജാവേ 🙄
ആ എന്നിട്ട് എന്നിട്ട്
  • മറുപടി നൽകുക
Shalini S Unnithan
അത് ഭദ്രകാളി ആവില്ല ഒരിക്കലും. ഉഗ്ര രൂപിണി ആണെങ്കിലും മാതൃ ഭവമാണ്. ഒരിക്കലും കുഞ്ഞുങ്ങളെയും സാധു മനുഷ്യരെയും ഉപദ്രവിക്കില്ല. ചിലപ്പോൾ അത് വേറെ മോശം യക്ഷിയോ, രക്ഷസോ ആവും. അമ്പലം കടന്നപ്പോ യഥാർത്ഥ രൂപത്തിൽ വന്നേ പറ്റു എന്നാവും. ഡ്രൈവറെ ഉപദ്രവിക്കാൻ ചെന്നപ്പോൾ അമ്മ തന്നെ അയാളെ രക്ഷപ്പെടുത്തിയത് ആവും
  • മറുപടി നൽകുക
Jubily John
ഹഹഹ ഭദ്രകാളി ദൈവോമല്ലേ 😌 എന്നിട്ട് കത്തനാർ വേണ്ടി വന്നു അല്ലെ 😌
  • മറുപടി നൽകുക
Ashwanth C Das
ഈ സെയിം സ്റ്റോറി പണ്ട് ഞാനും കേട്ടിട്ടുണ്ട്...പക്ഷെ സ്ഥലം ഇതിൽ പറയുന്നതല്ല... കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലുള്ള ഒരു സ്ഥലമാണ്... ഭദ്രകാളി അല്ല കഥാപ്പാത്രം... അവിടെ ഇടക്ക് വണ്ടി അപകടങ്ങൾ ഒക്കെ ഉണ്ടാകുന്ന സ്ഥലമാണേ... അതിൽ മരണപെട്ട ഒരു അമ്മയും കുഞ്ഞുമാണ് ഇവിടുത്തെ കഥപാത്രം... ജീപ്പ്പുകാരോക്കെ 2 പെരുത്തന്നെ ഉണ്ട്... കാപ്യരല്ലെന്നു മാത്രം... മോഷണമായിരുന്നു ലക്ഷ്യം... ഒരു സമയം കഴിഞ്ഞാൽ പിന്നെ ഈ കഥ കേട്ടാൽ ആരും അതുവഴി പോകില്ലെല്ലോ... അപ്പോൾ പിന്നെ കാര്യം എളുപ്പം ആയില്ലേ... അന്ന് അതൊക്കെ കേട്ടിട്ട് ശെരിക്കും പേടി വന്നിട്ടുണ്ട്... ഇപ്പോൾ ഈ കഥ കേട്ടപ്പോഴല്ലേ മനസിലായെ ഇത് വെറും കഥ ആയിരുനെന്നു...
  • മറുപടി നൽകുക
Jewel S Kaithayil
ഇത് ഞാനും കേട്ടിട്ടുണ്ട് ..
  • മറുപടി നൽകുക
Sailendran Sailendran
സൂപ്പർ സൂപ്പർ. കഥ . ഇപ്പോ അയച്ച് കൊടുത്താൽ അടുത്ത കളിക്കുടുക്കൽ വരും. 🙄
  • മറുപടി നൽകുക
S.m. Manikuttan
ഇത് വെറുതെ പറയുന്നതാവും ഭദ്രകാളി ഉപദ്രവിക്യേ, അറിവുകേട് പറയാതിരിക്കു
  • മറുപടി നൽകുക
Jalin Mon
ആദി ചേര വംശത്തിന്റെ യുദ്ധദേവതയായ കൊറ്റവെെ ആണ് കാളി ആയി മാറിയത്. അത് ഭയപ്പെടേണ്ട ഒന്നല്ല. ഇന്ന് ഹിന്ദുക്കളുടെ പൊതു ദേവതയായി കാളി മാറിക്കഴിഞ്ഞു. എന്നു മാത്രമല്ല കാളിയുടെ ഉപാസകർ ഇന്ന് ബ്രാഹ്മണർ ആവുകയും ചെയ്തു. കുറവിലങ്ങാട് വച്ച് കള്ളൻമാരാൽ കൊല്ലപ്പട്ടത് ദേവിയുടെ തലയിൽ കെട്ടിവച്ച് കൊലയാളികൾ രക്ഷപെടുകയും ചെയ്തു.
  • മറുപടി നൽകുക
Deepthy Kishor Kumar
ഇത് തികച്ചും കെട്ടുകഥയാണ്, അവിശ്വസനീയം
  • മറുപടി നൽകുക
Sebi Thomas
Ithu njanum kettitund
  • മറുപടി നൽകുക
Unni B
Athile night ottakk nadann vannittund ntho ith vare enk negative ayitt onnum feel cheythittillaaa 🙂🚶
  • മറുപടി നൽകുക
Devi Vineeth
ഈ കഥ പലനാട്ടിൽ പല അമ്പലങ്ങളെയും ആളുകളയും പറ്റി കേട്ടിട്ടുണ്ട്
  • മറുപടി നൽകുക
Sumithra S Reghu
രചയിതാവ്
പ്രിയരേ,
ഞാൻ ഇത് ഇവിടെ ഇട്ടത് ആരുടെയും വിശ്വാസത്തെ തകർക്കാനോ ഒന്നുമല്ല... ഒരാൾ പറയുന്നത് ഞാൻ ഈ പോസ്റ്റിലൂടെ മതസ്പർദ്ധ ഉണ്ടാക്കാൻ കെട്ടി ചമച്ചത് ആണെന്നാണ് 😱👌👌👌..
എനിക്ക് അങ്ങനെ യാതൊരു വിധ ഉദ്ദേശവും ഇല്ല.പ്രേതം, പിശാച് ഏത് മതത്തിൽ പെട്ടതാണേലും neg. ശക്തിയാണോ അത്രയേ ഞാൻ പറഞ്ഞുള്ളു..
പിന്നെ ഇത് എന്റെ അനുഭവം അല്ല... വല്യപ്പൻ പറഞ്ഞുകേട്ട അറിവ് മാത്രമാണ്.. കമെന്റ് ഇടുമ്പോൾ അതും കൂടി പരിഗണിച്ചു ഇടുക
  • മറുപടി നൽകുക
Amy Whittam
🤣നല്ല ഭാവി ഉണ്ട്🤭🤣
  • മറുപടി നൽകുക
Kavi
മികച്ച സംഭാവകർ
 
ശേരികും പേടി 🙄🙄🙄
  • മറുപടി നൽകുക
Susan Joy Mathew
Ethuru vargeeya yudhamanu guys?? All gods r one. There is only o e and only god so don't fight over ur gods.
  • മറുപടി നൽകുക
Alavi Kutty Kalavan Kadavath
ഡ്രൈവറെ സമ്മതിക്കണം. എന്തായാലും പള്ളിയും അമ്പലവും തീർത്ഥാടന കേന്ദ്രം ആയല്ലോ. അത് മതി.
  • മറുപടി നൽകുക
Sini N
ഓൾ-സ്‌റ്റാർ സംഭാവകൻ
കാലത്തിന്റെ സ്ത്രീ സ്വരൂപമാണ് കാളി ---ദേവീ ഭാഗവതമനുസരിച്ച് സർവ്വവും സൃഷ്ടിച്ച മഹാ ശക്തി --- ത്രിമൂർത്തികൾ പോലും കാളിയുടെ സൃഷ്ടിയാണ്: '' അമ്മയാണ് കാളി :: സൃഷ്ടി ,സ്ഥിതി, സംഹാരം കാളിയിലടങ്ങിയിരിക്കുന്നു
  • മറുപടി നൽകുക
Ninu Shaiju
ഇത് ഞാൻ കേട്ടിട്ടുണ്ട് ചെറുപ്പത്തിലേ ... ഈ കഥ
  • മറുപടി നൽകുക
Renil Reni
കൺഫൂഷനായല്ലോ
  • മറുപടി നൽകുക
Venugopal Earath
പിന്നെ.....
  • മറുപടി നൽകുക
Alphonsa Nimmy Angel
ഉയർന്നുവരുന്ന സംഭാവകൻ
Wow 😮
  • മറുപടി നൽകുക
Sumeh Unni
ഓൾ-സ്‌റ്റാർ സംഭാവകൻ
സത്യാണോ വിശ്വസിക്കാൻ പറ്റുന്നില്ല ഇതൊന്നും. വിശ്വസങ്ങളും അന്ധവിശ്വസങ്ങളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു സംസ്കാരമാണ് നമ്മുടേത് പഴയകാലത്തൊക്കെ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായതായി കേട്ടിട്ടുണ്ട്. മാടനും, മറുതയും, കാളിയും ചാത്തനുമൊക്കെ. തികച്ചും വേറിട്ടൊരനുഭവമാണ് ഇവരെയൊക്കെ നേരിട്ട് കണ്ടിട്ടുള്ളതായി പൂർവികർ പറയാറുണ്ട്. ഇപ്പോൾ ഇങ്ങനെയൊന്നും കേൾക്കാറില്ല
  • മറുപടി നൽകുക
GIF
  • മറുപടി നൽകുക
Palayyan Christudasan
Weak but beauty
  • മറുപടി നൽകുക
Akhil CM
ആ ചേച്ചി ആണോ ഈ പൊട്ടത്തിൽ ഉള്ളെ 😜😜😜
  • മറുപടി നൽകുക
Kishor G
ഓൾ-സ്‌റ്റാർ സംഭാവകൻ
കാളിയമ്മക്ക് ഒരാളെ നശിപ്പിക്കാൻ രൂപം മാറേണ്ട കാരണം കാളി കാലം ആണ്. പിന്നെ ഇതു കഥ മാത്രം ആണ് പല പള്ളികളും ഇതുപോലെ കഥകൾ പ്രചരിപ്പിക്കും ചങ്ങനാശ്ശേരി പാറേൽപള്ളിയിൽ ഇതുപോലെ കഥ പണ്ട് പറഞ്ഞിട്ട് ഉണ്ട്
Jyothirajtv Narikkuni
Pinarayi nte munnil pedanam
Pinne pretham katta poga
  • മറുപടി നൽകുക
Sini N
ഓൾ-സ്‌റ്റാർ സംഭാവകൻ
ഭദ്രം കലയതേ ഇതി ഭദ്രകാളി
  • മറുപടി നൽകുക
Amritha Ashok
Badrakaaliyepatti ariyathavar aanu ennathu vyaktham vere ethelum ghost àvuto athu badrakali ennathu deviyude roudrabaavamanu athum devi thanneyanu..
  • മറുപടി നൽകുക
Lejimol Rahan
Bhadrakali Aarennu vachittanu ingane oro kadhakal parayunnath. Bhagavathiye ingane chithreekarikkaruth.
  • മറുപടി നൽകുക
Amritha Ashok
Athu kaaliyaavilla neeliyavum ningalku aalu maaritha😂
  • മറുപടി നൽകുക
ජෙසිල් ජලාල්
ഇത് കുറുപ്പിന്റെ നായിക അല്ലെ
  • മറുപടി നൽകുക
Ullas Pk
തള്ളുമ്പോൾ ഇച്ചിരി കുറച്ചു തള്ള് സേട്ടാ 🤣🤣🤣
  • മറുപടി നൽകുക
Ninu Shaiju
Adippolii beautiful 👍👍👍👍
  • മറുപടി നൽകുക