2019 ലെ new year ന്റെ അന്ന് രാത്രി എന്റെ കുട്ടുകരാനു ഉണ്ടായ ഒരു സംഭവമാണ് ഞാനിന്നിവിടെ പറയാൻ പോകുന്നത്. ഇത്രയും നാൾ ഞാനിത് മറക്കാൻ ശ്രമിക്കുകയായിരുന്നു. കാരണം ഇപ്പോഴും അന്ന് നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ കാലിന്റെ പെരു വിരലിൽ നിന്ന് ഒരു തരിപ്പ് മുകളിലേക്ക് കയറിവരും. കാരണം ആ സംഭവത്തിന് ശേഷം അത്രക്ക് പേടി കൂടിയിട്ടുണ്ട്..... അവൻ പറയുന്നതായി ഞാൻ എഴുതാം..
new year ന്റെ അന്ന് രാത്രി ഞാൻ ഒറ്റയ്ക്ക് വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു. ഒരു വിജനമായ റബർ എസ്റ്റേറ്റിന് നടുവിലൂടെ വേണം യാത്ര ചെയ്യാൻ. ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥയിൽ ഉള്ള റബർ എസ്റ്റേറ്റ് ആയിരുന്നു അത്. ചെറുപ്പം മുതൽ ആ എസ്റ്റേറ്റിനെ കുറിച്ച് ദുരൂഹതകൾ നിറഞ്ഞ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. രാത്രിയായികഴിഞ്ഞാൽ ആരും അതുവഴിയൊന്നും പോകില്ല. വഴിയാണെങ്കിൽ വളരെ മോശവുമാണ്. വീട്ടിലേക്കുള്ള എളുപ്പവഴി ആയതിനാൽ ഞാൻ പെട്ടെന്നൊരാവേശത്തിൽ അതിലേ പോകാൻ തീരുമാനിച്ചു.
രാത്രി ഏതാണ്ട് 1 മണി ആയിക്കാണും. കൊച്ചിയിൽ നിന്ന് വളരെ ദൂരം ബൈക്കിൽ സഞ്ചരിച്ചതിനാൽ നന്നേ ക്ഷീണിതൻ ആണ് ഞാൻ. എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്ന അവസ്‌ഥ. എസ്റ്റേറ്റിനുള്ളിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന വഴിയിലൂടെയാണ് എന്റെ യാത്ര. എസ്റ്റേറ്റിന് നടുവിലായി ഒരു ഭഗവതീ ക്ഷേത്രം ഉണ്ട്. വഴിയിൽ നിന്ന് ഒരു 50 അടി താഴ്ചയിൽ ഒരു തോട് ഒഴുകുന്നുണ്ട്. അതിനോട് ചേർന്ന് ആണ് അമ്പലം സ്ഥിതി ചെയ്യുന്നത്. അഞ്ചുകുഴി അമ്പലം എന്ന് പറയും. ഒരു ഷെഡ്ഡ് പോലെയാണ് അമ്പലം. ചെറുതെങ്കിലും അത്യാവശ്യം പോപ്പുലർ ആണ്. ഒരു പ്രമുഖ സിനിമാ താരത്തിന്റെ(പേര് പറയുന്നില്ല) മകളുടെ ആത്മാവിനെ അവിടെ കുടിയിരുത്തിയിരിക്കുന്നു എന്നൊരു കിംവദന്തി നാട്ടിൽ ഉണ്ട്. ഈ അമ്പലത്തിനെ കുറിച്ച് പറയുകയാണെങ്കിൽ, ഇത് സ്ഥിതി ചെയ്യുന്നത് നല്ല ഒഴുക്കുള്ള ഒരു തോട്ടിൽ ആണ്. അമ്പലത്തിനോട് ചേർന്ന് തൊട്ടു മുകളിലായി ചെറിയ വെള്ളചാട്ടം പോലെയുണ്ട്. അവിടെയായി വെള്ളം ഒഴുകിയൊഴുകി അഞ്ചു കുഴികൾ ഉണ്ടായിട്ടുണ്ട്. അതിനാലാണ് അഞ്ചുകുഴി അമ്പലം എന്ന പേര് വന്നത്. തോട്ടിലെ വെള്ളം അമ്പലത്തിന്റെ അകത്തുകൂടി കയറിയാണ് ഒഴുകുന്നത്. മലയ്ക്ക് പോകുന്നതിന്റെ ഭാഗമായി എരുമേലിയിൽ വന്നിട്ടുള്ള ചിലരെങ്കിലും ഈ അമ്പലത്തിൽ പോയിട്ടുണ്ടാകും. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും രാത്രിയായാൽ അധികമാരും ഈ പ്രദേശത്തൊന്നും വരാറില്ല. അമ്പലത്തിലെ ഒരേയൊരു പൂജാരി ആറുമണി ആകുമ്പോൾ തന്നെ വിളക്കെല്ലാം അണച്ച് സ്ഥലം കാലിയാക്കും. എന്നാലും രാത്രിയിൽ ഇതുവഴി പോയിട്ടുള്ള പലരും താഴെ അമ്പലത്തിൽ വിളക്ക് തെളിഞ്ഞു കത്തുന്നത് കണ്ടിട്ടുണ്ട്. എസ്റ്റേറ്റിന് അകത്ത് തന്നെ ഉള്ളിലായി മറ്റൊരു അമ്പലവും ഉണ്ട്. ആ അമ്പലത്തിൽ നിന്ന് അഞ്ചുകുഴി അമ്പലത്തിലേക്ക് ചില പ്രത്യേക ദിവസങ്ങളിൽ വരുത്ത് പോക്ക് പോകുന്നത് കണ്ടവരുണ്ടത്രേ...
എസ്റ്റേറ്റിനുള്ളിലേക്ക് ബൈക്കോടിച്ച് കയറുമ്പോൾ എന്റെ മനസ്സിൽ പേടിയുടെ ഒരംശം പോലും ഉണ്ടായിരുന്നില്ല. അഞ്ചുകുഴി അമ്പലത്തിന്റെ അടുത്ത് എത്തുന്നത് വരെ. അമ്പലത്തിന്റെ അടുത്ത് എത്താറായപ്പോൾ ബൈക്ക് പണി തന്നു. നോക്കിയപ്പോൾ ഇനിയും ഒരു കട്ട കൂടി ഇന്ധനം ഉണ്ട്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ബൈക്ക് സ്റ്റർട്ടാകുന്നില്ല. ഫോണെടുത്തു നോക്കിയപ്പോൾ റേഞ്ച് തീരെയില്ല. ഇനി ഇതുവഴി ഈ സമയത്ത് ഒരു പട്ടികുഞ്ഞ് പോലും വരില്ല. അല്ലെങ്കിലും ഏക്കർ കണക്കിന് വനം പോലെ കിടക്കുന്ന ഈ റബർ എസ്റ്റേറ്റിനുള്ളിൽ ആര് വരാനാണ് ഈ പാതിരാത്രിയിൽ. എന്നെപോലെ വേറൊരു മണ്ടൻ ഇനിയിതുവഴി വരാൻ ചാൻസില്ല. ഞാൻ ശെരിക്കും പെട്ടു. ഒടുവിൽ രണ്ടും കല്പിച്ച് ബൈക്കും ഉന്തി തള്ളി മുന്നോട്ട് നടന്നു. ഉള്ളിൽ പേടിയുണ്ടെങ്കിലും എന്തു വരട്ടെ നേരിടാം എന്ന ചിന്ത. ഈ കാട്ടിനുള്ളിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ അത് പുറം ലോകം അറിയണം എങ്കിൽ മണിക്കൂറുകൾ കഴിയണം. ഇനിയും അഞ്ചാറ് കിലോമീറ്റർ ബൈക്കും തള്ളിക്കൊണ്ട് പോകണം മനുഷ്യവാസം ഉള്ള ഏരിയയിൽ എത്താൻ.
ആ യാത്രയിൽ വഴിയരികിലെ ഓരോ മരങ്ങളും, ഇലക്ട്രിക് പോസ്റ്റുകളും വീഴ്ത്തുന്ന നിഴലുകൾ ഭീകര സത്വങ്ങളെ പോലെ എനിക്ക് തോന്നി. അങ്ങനെ പേടിച്ചും, സ്വയം ആശ്വസിച്ചും, ബൈക്കും കൊണ്ട് ഒരു വിധം ഉന്തി തള്ളി അമ്പലത്തിന്റെ മുകളിലുള്ള റോഡിൽ എത്തി. താഴോട്ട് നോക്കിയപ്പോൾ ആണ് ആ സ്ഥലത്തിന്റെ ഭീകരത മനസ്സിലായത്. തോടിന്റെ മുകളിൽ മരങ്ങൾ ഇല്ലാത്ത ഭാഗത്ത് കൂടി താഴേക്കിറങ്ങി വരുന്ന നിലാവിൽ അമ്പലത്തിന്റെ മുകളിൽ പാകിയിരിക്കുന്ന ഷീറ്റ് തെളിഞ്ഞു കാണാം. അതിന് താഴെക്കൂടി കുത്തിയൊഴുകുന്ന തോട്ടിലെ വെള്ളം. വെള്ളം ഒഴുകുന്ന ശബ്ദം ഇങ്ങ് മുകളിൽ വരെ കേൾക്കാം. രാത്രിയിൽ നല്ല ഒഴുക്കുള്ള തോടിന്റെയോ, ആറിന്റെയോ കരയിൽ ഒറ്റയ്ക്ക് പോയി നിന്നിട്ടുള്ളവർക്ക് അറിയാം വെള്ളം ഒഴുകുന്ന ശബ്ദം എത്രമാത്രം പേടിപ്പെടുത്തുന്നത് ആണെന്ന്. താഴെ തോട്ടിലുള്ള അഞ്ച് കുഴികളിൽ വെള്ളം കിടന്ന് കറങ്ങുമ്പോൾ ഉണ്ടാകുന്ന പത നിലാവിൽ പ്രതിഫലിക്കുമ്പോൾ അഞ്ചു കുഴികളും വളരെ വ്യക്തമായി കാണാം. പെട്ടെന്നാണ് അമ്പലത്തിനുള്ളിൽ ആരോ കത്തിച്ചത് പോലെ ഒരു വിളക്ക് തെളിഞ്ഞത്. എന്റെ ചങ്കിടിച്ചു. ആരായിരിക്കും അത്? ആളെ കാണാൻ കഴിയുന്നില്ല. പക്ഷേ അമ്പലത്തിനുള്ളിൽ ആരോ നിൽക്കുന്നതിന്റെ ഫീൽ എനിക്ക് കിട്ടുന്നുണ്ട്. എന്റെ ചിന്തകൾ എന്റെ മനസ്സിൽ പേടിയായി പരിണമിച്ചു. പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല. ബൈക്ക് റോഡരുകിൽ ലോക്ക് ചെയ്തിട്ട് വേഗത്തിൽ നടന്നു. കുറച്ചു നടന്നപ്പോൾ തന്നെ കാലെടുത്ത് വെച്ചത് ഫ്രിഡ്ജിലേക്ക് എന്നത് പോലെ തണുപ്പ് അനുഭവപ്പെട്ടു. പതിയെ പതിയെ മൂടൽ മഞ്ഞും താഴേക്കിറങ്ങി വന്നു. എവിടെ നിന്നോ തണുത്ത കാറ്റ് വീശി തുടങ്ങി. ശരീരമെങ്ങും കുളിര് കോരുന്നത് പോലെ അനുഭവപ്പെട്ടു. സ്പിരിറ്റ്സ്/ആത്മാക്കളുടെ പ്രെസെൻസ് ഉള്ള സ്ഥലങ്ങളിൽ ഇത്തരം തണുപ്പ് ഫീൽ ചെയ്യും എന്ന് കാരണവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോളിതാ നേരിട്ട് അനുഭവിക്കുന്നു.
പേടിച്ചു വിറച്ച ഞാൻ മുന്നോട്ട് ഓടാൻ ശ്രമിച്ചു. കാലുകൾ വേഗത്തിൽ അനക്കാൻ സാധിക്കുന്നില്ല. അവ മരച്ചു പോയിരിക്കുന്നു. ഒടുവിൽ വളരെ പ്രയായപ്പെട്ട് പതിയെ മുന്നോട്ട് നടന്നു. രണ്ട് മൂന്ന് സ്റ്റെപ് വെച്ചപ്പോഴേക്കും രണ്ട് പോസ്റ്റ് അകലത്തിൽ ഒരു വെളുത്ത രൂപം നിൽക്കുന്നു. വെളുത്ത ശരീരമാണോ, വസ്ത്രമാണോ എന്ന് പുകമഞ്ഞിൽ വ്യക്തമായി കാണാൻ കഴിയുന്നില്ല. അസാമാന്യവിധം പൊക്കമുള്ള അതെന്തായാലും ഒരു മനുഷ്യൻ അല്ല. ഞാനുറപ്പിച്ചു. ഓടി രക്ഷപെടണമെന്നുണ്ട്. പക്ഷേ എങ്ങോട്ട് ഓടും? ചുറ്റും കാടാണ്. രാത്രിയിൽ കാട്ടിൽ അകപ്പെടുന്നവരെ കണ്ണ് കെട്ടി കാട്ടിലൂടെ വഴി തെറ്റിച്ച് നടത്തിച്ചതിന് ശേഷം കൊന്ന് ചോരകുടിക്കുന്ന രക്ഷസ്സുകളെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.
ദൂരെയെവിടെ നിന്നോ ഒരു കാലൻ കോഴി കൂവി. ഞാൻ നോക്കി നിൽക്കെ ആ വെളുത്ത രൂപം പുകമഞ്ഞിനെ കീറി മുറിച്ചുകൊണ്ട് ഇരുട്ടിന്റെ അകമ്പടിയോടെ മുന്നോട്ട് എന്റെ നേരെ കുതിച്ചു. അന്നേരം തോന്നിയ ഏതോ ഒരു ചിന്തയിൽ ഞാൻ വലത്തേക്ക് തോടിന്റെ ഭാഗത്തേക്ക് ചാടി. ചെരിവ് ആയത് കൊണ്ട് താഴേക്കുരുണ്ട ഞാൻ ഏതോ ഒരു കുറ്റിക്കാട്ടിൽ ചെന്ന് ഇടിച്ചു നിന്നു. അവിടെ നിന്ന് ചാടിയെഴുന്നേറ്റു മുകളിലെ റോഡിലേക്ക് നോക്കുമ്പോൾ പുകമഞ്ഞ് ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്നത് കണ്ടു. ഇനിയൊരിക്കലും കൂടെ മുകളിലെ വഴിയിലേക്ക് കയറി ചെല്ലാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. താഴെ അമ്പലത്തിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ ഇപ്പോഴും അതിനകത്ത് ഒരു വിളക്ക് കെടാതെ കത്തുന്നുണ്ട്. ഇപ്പോൾ അമ്പലത്തിന്റെ അകം മുഴുവൻ എനിക്ക് കാണാം. അകത്തെങ്ങും ആരുമുള്ളതായി കാണുന്നില്ല. ഞാൻ രണ്ടും കല്പിച്ച് അമ്പലത്തിലേക്ക് നടന്നു. ഇറക്കം കഴിഞ്ഞാൽ ഒരു ചെറിയ തോട് ഉണ്ട്. ആ തോട് ഒഴുകുന്നത് അമ്പലത്തിന്റെ ഉള്ളിലൂടെയാണ്. ശ്രീകോവിൽ മാത്രം ഉയരത്തിൽ വെച്ചിരിക്കുന്നു. വലിയ പാറക്കൂട്ടത്തിന് മുകളിലായാണ് അമ്പലം സ്ഥിതി ചെയ്യുന്നത്. വെള്ളം ഒഴുകി ഒഴുകി പാറയെല്ലാം പായൽ പിടിച്ചു വഴുതി കിടക്കുകയാണ്. അതിന് മുകളിലൂടെ തെന്നി വീഴാതെ വേണം അമ്പലത്തിലേക്ക് ചെല്ലാൻ. അമ്പലത്തിനകത്ത് കണങ്കാലിന്റെ പകുതിയോളം പൊക്കത്തിൽ വെള്ളമുണ്ട്. ചെറിയൊരു ചങ്ങലയിൽ ഒരു തൂക്ക് വിളക്ക് തൂക്കിയിട്ടിരിക്കുന്നു. അതിലെ വെട്ടം ആണ് മുകളിൽ നിന്ന് നോക്കുമ്പോൾ കാണുന്നത്. അമ്പലത്തിനുള്ളിലേക്ക് കയറിയ എന്നെ ഞെട്ടിച്ച മറ്റൊരു കാര്യം അടച്ചിട്ട ഒരു മുറിയുടെ പഴുതുകൾക്കിടയിലൂടെ വെളിച്ചം കടന്നു വരുന്നു. ആരോ അകത്തുണ്ട്. ശ്രദ്ധിച്ച് ചെവിയോർത്തപ്പോൾ ഉള്ളിൽ നിന്നും ഒരു മണി നാദം കേട്ടു. അതിങ്ങനെ നിർത്താതെ ശബ്‌ധിച്ചുകൊണ്ടേ ഇരിക്കുകയാണ്. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുറേ നേരം ആ വെള്ളത്തിൽ നിന്നു. ഒടുവിൽ ഉള്ളിൽ ആരാണെന്ന് നോക്കാമെന്ന് തീരുമാനിച്ചു. രണ്ടും കല്പിച്ച് "ആരാ അത്" എന്ന് ചോദിച്ചു. പെട്ടെന്നാണ് മണി നാദം നിന്നത്. വെള്ളം പോലും നിശ്ചലമായത് പോലെ നിശബ്ദത. മുറിക്കുള്ളിൽ നിന്ന് വന്ന വെളിച്ചം നേർത്ത് നേർത്ത് ഇല്ലാതായി. അടുത്ത സെക്കന്റിൽ തൂക്ക് വിളക്കും കെട്ടു. എങ്ങും തണുത്ത കാറ്റ് വീശി തുടങ്ങി. വീണ്ടും ആ പഴയ തണുപ്പ് കൂടിക്കൂടി വന്നു. കാറ്റിൽ തൂക്ക് വിളക്ക് ആടാൻ തുടങ്ങി. വെള്ളമൊഴുക്കിന്റെ ശക്തി കൂടി വന്നു. ഞാൻ പേടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ മുകളിലെ വഴിയിൽ നിന്നും താഴേക്ക് പുകമഞ്ഞ് ഇറങ്ങി വരുന്നു. ഞാൻ പേടിച്ച് നിലവിളിച്ചു. പെട്ടെന്ന് പുറകിൽ നിന്നൊരു അടിയേറ്റ് ഞാൻ തെറിച്ചു വീണു. എന്റെ ബോധം പോയി. എത്ര നേരം ഞാൻ ആ കിടപ്പ് കിടന്നു എന്നറിയില്ല. എഴുന്നേൽക്കുമ്പോൾ ഞാൻ വെള്ളച്ചാട്ടത്തിലെ അഞ്ചു കുഴികളിൽ ഒന്നിന്റെ വശത്തെ പാറയിൽ കിടക്കുകയാണ്. ദേഹം മുഴുവൻ നനഞ്ഞിരിക്കുന്നു. സമയം നോക്കാൻ ഫോണെടുത്തപ്പോൾ വെള്ളം കയറി ഫോൺ അടിച്ചു പോയിരിക്കുന്നു. നേരം വെളുത്തു തുടങ്ങിയിരിക്കുന്നു ഞാൻ പതിയെ അവിടെ നിന്നെഴുന്നേറ്റ് നേരെ മുകളിലെ വഴിയിൽ ബൈക്ക് വെച്ചിരിക്കുന്നിടത്തേക്ക് ചെന്നു. അപ്പോൾ അതുവഴി അമ്പലത്തിലെ പൂജാരി വരുന്നത് കണ്ടു. ഞാൻ താക്കോൽ എടുത്ത് ബൈക്ക് സ്റ്റർട്ടാക്കി. അപ്പോഴേക്കും അടുത്തെത്തിയ പൂജാരി എന്റെ നനഞ്ഞ ദേഹം കണ്ടിട്ടാകണം ഒരു സംശയത്തോടെ ഞാൻ "ആരാണ്, എവിടെ നിന്ന് വരുന്നു" എന്ന് ചോദിച്ചു. ഞാൻ അയാളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ എന്റെ ബൈക്ക് എടുത്ത് നേരെ വീട്ടിലേക്ക് വിട്ടു....

(കടപ്പാട് : സഞ്ജയ്)
No comments:
Post a Comment