ദൈവം / പിശാച്
ഈ പറഞ്ഞ രണ്ട് കാര്യങ്ങളിൽ കുട്ടിക്കാലം മുതൽക്കേ നല്ല വിശ്വാസവും, ഭയവും, ആകാംഷയും ഉള്ള സാധാ ഓർത്തഡോക്സ് പയ്യനായിരുന്നു ഞാൻ. ഈ പറഞ്ഞവയിൽ ഒരുവൻ അപകടവും,മറ്റേത് രക്ഷയും എന്നായിരുന്നു മുത്തവർ പഠിപ്പിച്ചത്. കൂട്ടത്തിൽ നല്ല ക്ലാസ്സിക് കഥകളും പിന്നെ പല അനുഭവ വിവരണങ്ങളും. ഇതൊക്കെ കേട്ട് വളർന്നു വരുന്ന ഞാനെന്ന പാവം കുട്ടി ഇത്തരം മനുഷ്യനിർമ്മിത തള്ളുകളിൽ വിശ്വാസിച്ചില്ലെങ്കിലെ അദ്ഭുതമുള്ളു. ചെറുപ്പത്തിൽ ഇത്തരം ദൈവപ്രേത തള്ളുകൾ കേട്ട് പേടിച്ചോടിയ കഥകൾ കുറെയുണ്ട്. പിന്നീടാണ് സ്വായം ആലോചിച്ച് നോക്കിയത്, ഈ പറയുന്ന രണ്ട് സ്യഷ്ടികൾ ഉള്ളതാണെങ്കിൽ എന്തുകൊണ്ട് അവർക്ക് ഒരിക്കലെങ്കിലും മനുഷ്യജീവിതത്തിൽ നേരിട്ടു വന്നു കൂടാ.? സിനിമയിലും, കഥയിലും മാത്രമേ വരുള്ളു ?.
അപ്പോതന്നെ വന്നു ഉത്തരം.., "തിൻമ നടക്കുമ്പോഴേ നൻമ്മയുടെ അവതാരങ്ങൾ വരൂന്ന് ". അങ്ങനെയെങ്കിൽ ഈ പറയുന്ന നൻമ്മയുടെ അവതാരങ്ങൾക്ക് തിൻമ്മ നടക്കാതെ നോക്കിയാപോരേ, എന്ന് ചോദിച്ചാ ഉത്തരവും ഇല്ല.
പല മതവിഭാഗത്തിൽ പെട്ടവരോടും എന്തിന് ദൈവത്തിൽ വിശ്വാസിക്കുന്നു, എന്താണ് ദൈവം, എന്ന് വരുമെന്ന് എല്ലാം ചോദിച്ചപ്പോൾ പല ഉത്തരങ്ങളാണ് ലഭിച്ചതെങ്കിലും, ദൈവം എന്ന് വരുമെന്ന് ചോദിച്ചപ്പോ കിട്ടിയ ഉത്തരം ഒന്നായിരുന്നു. അതാണ് അന്ത്യവിധി നാൾ അഥവാ Judgement Day. അതെങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോ പിന്നേം ഊഹങ്ങളും തള്ളുകളും മാത്രം.
പല മതവിഭാഗത്തിൽ പെട്ടവരോടും എന്തിന് ദൈവത്തിൽ വിശ്വാസിക്കുന്നു, എന്താണ് ദൈവം, എന്ന് വരുമെന്ന് എല്ലാം ചോദിച്ചപ്പോൾ പല ഉത്തരങ്ങളാണ് ലഭിച്ചതെങ്കിലും, ദൈവം എന്ന് വരുമെന്ന് ചോദിച്ചപ്പോ കിട്ടിയ ഉത്തരം ഒന്നായിരുന്നു. അതാണ് അന്ത്യവിധി നാൾ അഥവാ Judgement Day. അതെങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോ പിന്നേം ഊഹങ്ങളും തള്ളുകളും മാത്രം.
അടുത്തതായി പിശാചാണ് താരം. കുട്ടിക്കാലം മുതലേ സിനിമയിലും, പുസ്തകങ്ങളിലും കേട്ടതും കണ്ടതും വെച്ച് ആളൊരു തരികിടയാണ്. തിൻമ്മയുടെ അവതാരം ആണത്ര കക്ഷി. സമയം നന്നല്ലെങ്കിൽ ആക്രമണം, ശല്യം, ചാത്തനേറ് തുടങ്ങിയവ കിട്ടിയേക്കും. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഇങ്ങേരെ ഒന്ന് പരിചയപ്പെടാൻ ഞാൻ ഒരുപാട് ശ്രമിച്ചു. ഓജോ ബോർഡ്, പാരാ നേർമൽ ട്രൈൽ, സിമിത്തേരി,ശ്‌മശാനം, നെഗറ്റീവ് എനർജി സ്ഥലങ്ങൾ സന്ദർശിക്കുക തുടങ്ങിയ എല്ലാ പണി പയറ്റി നോക്കിയിട്ടും ഒന്നും നടന്നില്ല. നമ്മുടെ വിനയന്റെ ആകാശഗംഗ, ബ്രാംസ്റ്റോക്കറിന്റെ ഡ്യാക്കുള, ജാക്ക്മാന്റെ വാൻ ഹെൽസിംഗ്..., പിന്നെ കോൺഞ്ചുറിങ്ങ്,ഷൈനിംഗ്, ഹോംണ്ടിങ് ദി കണക്ടിറ്റികട്ട് എന്നീ നീണ്ട പ്രേതസിനിമകളിലെ സീനുകളിലെ ഒരനുഭവം പോലും പ്രതീക്ഷിച്ചപോലെ കിട്ടാത്തതിനാൽ നിരാശനായി മടങ്ങി. കൂട്ടുകാർക്ക് വേറിട്ടനുഭവം കിട്ടിയ സ്ഥലത്തൂടെ കൂടെ പല സമയത്ത് യാത്രചെയ്തിട്ടും ചുമ്മാ മഞ്ഞുകൊണ്ടതല്ലാതെ ഫലമൊന്നുമുണ്ടായില്ല.
അങ്ങനെ നിരാശയിൽ ഇരിക്കുമ്പോഴാണ് നമ്മുടെ ഇന്ത്യയിലെ പാരാനോർമ്മൽ ആക്ടിവിസ്റ്റായ "ഗൗരവ് തീവാരി" എന്ന പുലിയെ കുറിച്ച് അറിയുന്നത്.പൈലറ്റായിരുന്ന ഒരു വ്യക്തി ആ ഉദ്യോഗം രാജിവെച്ച്, തന്റെ ജീവിതം ഒരു പ്രതാന്വാഷണത്തിനായി ഉഴിഞ്ഞു വെച്ചത് ഒരിക്കലും കളിയാവാൻ വഴിയില്ലലോ. തന്റെ അവസാന നാളുകളിൽ എന്തോ ഒരു ശക്തി തിവാരിയെ ശല്യപ്പെടുത്തിയതായും, അവസാനം ദുരൂഹതകൾ നിറഞ്ഞ മരണത്തിൽ ചങ്ങായിയെ കൊണ്ടെത്തിച്ചത് അതേ ശക്തിയാണെന്നുള്ള ഗോസിപ്പുകളും ഒരുപാട് സംശയങ്ങൾ ഉളവാക്കി. അദ്ധേഹത്തിന്റെ കുറേ വീഡിയോസ് ഫോളോ ചെയ്തിരുന്നു. ഇതെല്ലാം ആയിട്ടും മേൽപ്പറഞ്ഞ ചോദ്യങ്ങൾ എല്ലാം മനുഷ്യന്റെ പേടി എന്ന വികാരത്തിനെ മുതലെടുത്ത് കൊഴുക്കുന്ന ഒരു പൊട്ടത്തരമായെ കാണുവാൻ കഴിഞ്ഞൊള്ളു.
പിന്നീട് മുതിർന്നു ചരിത്രം ഒരു വിഷയമായി പഠനം ആരംഭിച്ചപ്പോഴാണ് ഈ ദൈവം, പിശാച്, മതങ്ങൾ തുടങ്ങിയവയെല്ലാം മനുഷ്യൻ എന്ന ഇരുകാലിയുടെ ഓരോ കാലത്തെ സൃഷ്ടികൾ മാത്രമാണെന്ന് മനസ്സിലായത്. ചരിത്ര താളുകൾ മറിച്ചു പിന്നോട്ട് പോകുമ്പോൾ 10000 വർഷങ്ങൾക്കു മുൻപത്തേ മനുഷ്യ ജീവിതത്തിന്റെ തെളിവുകൾ വരെ നമുക്ക് കേരളത്തിൽ കാണാൻ കഴിയും. അവിടന്നിങ്ങോട്ട് 2019 വരെ എത്തിയാൽ മതങ്ങളുടെ അല്ലെങ്കിൽ ഇത്തരം വിശ്വാസങ്ങൾ വന്നിട്ട് കഷ്ടി 4000 വർഷം എന്ന് കാണാം. അതും ഇതൊക്കെ പൂർണതയിൽ എത്തിയിട്ടോ ഒരു 2000 വർഷവും. എത്ര തന്നെയായാലും അവിടെയെല്ലാം ഈ ദൈവം, പിശാച് വെറും വിശ്വാസം മാത്രമാണ്. രണ്ടും മനുഷ്യനെ അടിമയാക്കുന്നത് ഭയം വിതറി കൊണ്ട് മാത്രവും.
ഇത്രയും ലോക ദുരന്തങ്ങളും, ക്ഷാമവും, യുദ്ധവും, ആക്രമണങ്ങളും നടക്കുമ്പോൾ അല്ലെങ്കിൽ നടന്നിട്ട് , നേരിട്ടുവരാതെയോ, തടുത്ത് രക്ഷനൽകാനോ മുതിരാതെ എല്ലാം പുസ്തകത്തിൽ കുറിച്ചിട്ട് അന്ത്യവിധിനാളിൽ മാത്രം അവതരിച്ചു വിധി പ്രസ്താവിക്കുമെന്ന് ആരോ പറഞ്ഞ ആ സൈക്കോ പൊട്ടനാണോ നിങ്ങടെ ദൈവം....?
അല്ലെങ്കിൽ ഇതേ വിഭാഗം തെറ്റുകളുടെ പഴി നേരെ ചാരുന്ന ഇതുവരെ ചുമ്മാ തെറ്റിദ്ധരിപ്പിക്കാൻ പോലും പ്രത്യക്ഷപ്പെടാത്ത ആ പാവമാണോ നിങ്ങൾ പറയുന്ന പിശാച്....?
അല്ലെങ്കിൽ ഇതേ വിഭാഗം തെറ്റുകളുടെ പഴി നേരെ ചാരുന്ന ഇതുവരെ ചുമ്മാ തെറ്റിദ്ധരിപ്പിക്കാൻ പോലും പ്രത്യക്ഷപ്പെടാത്ത ആ പാവമാണോ നിങ്ങൾ പറയുന്ന പിശാച്....?
അതോ ഇതൊക്കെ ഇപ്പൊഴും സത്യമാണെന്ന് കരുതി ഉരുണ്ടും, മുട്ടുകുത്തിയും, കുനിഞ്ഞും, നിവർന്നും ഇവർ കാണിച്ച കല്ലിനേയും, തടിയേയും, ആകാശത്തേക്കും നോക്കി വണങ്ങി, ഭക്തിയോടെ ആരാധിക്കുന്ന നിങ്ങൾക്കാണോ വട്ട്...?
(മതമൗലീകവാദികൾ ക്ഷമിക്കുക, ഇത് എന്റെ സ്വന്തം അനുമാനം മാത്രമാണ്)
ചിത്രത്തിൽ #ഗൗരവ്_തിവാരി..👇
MM
No comments:
Post a Comment