കഴിഞ്ഞ കുറേ വർഷങ്ങളായി ഇടയ്ക്കിടെ ഓർമ്മയിലേക്ക് കയറി വന്ന് അലോസരപ്പെടുത്തുന്ന ഒരു സംഭവമുണ്ടായിട്ടുണ്ട്, അന്ന് ടൗണിലെ ഒരു പലചരക്കു കടയിൽ പണിയെടുക്കുകയാണ്, ടൗണിൻ്റെ പേരു പറഞ്ഞാൽ അറിയും, പയ്യന്നൂർ , രാത്രി എട്ടേമുക്കാലിന് പുറപ്പെടുന്ന ലാസ്റ്റ് ബസ്സിലാണ് 25 കിലോമീറ്റർ കിഴക്കുള്ള ഗ്രാമത്തിലെ വീട്ടിലേക്ക് തിരിച്ച് വരാറുള്ളത് മുക്കാൽ മണിക്കൂർ യാത്ര, ഒരു പെരുന്നാൾ തലേന്ന് ( ദിവസം ഓർക്കുന്നില്ല) കടയിൽ തിരക്കായതുകാരണം 9.30 നാണ് ഇറങ്ങിയത് വല്ല പ്രൈവറ്റ് വാഹനവും കിട്ടുമോ എന്ന് നോക്കി റോഡ് സൈഡിൽ നില്ക്കുബോഴാണ്, ഞാൻ സ്ഥിരം പോകുന്ന ബസ്സ് തന്നെ മുന്നിൽ വന്ന് നിന്നത്, ടയർ മാറ്റാനോ, ചില്ലറ പണികളോ കാരണം അവരും വൈകിയിരുന്നു, ബസ്സിൽ ആകെ യാത്രക്കാരായി നാലഞ്ചു പേരെ ഉണ്ടായിരുന്നുള്ളൂ, സ്ഥിരം യാത്രക്കാരെല്ലാം, ഈ ബസ്സ് ഇല്ലെന്ന് കരുതി പോയിരുന്നു, അങ്ങനെ, ഓരോ സ്റ്റോപ്പിലും ആരൊക്കെയോ ഇറങ്ങി ബസ്സ് മുന്നോട്ടു പോയിക്കൊണ്ടിരുന്നു, അവസാന സ്റ്റോപ്പിലാണ് എനിക്കിറങ്ങാനുള്ളത് (അവിടെ ഒരു ഷെഡിൽ ബസ്സ് കയറ്റി വച്ച് ഡ്രൈവറും ,കണ്ടക്ടറും ബൈക്കിൽ അവരുടെ വീട്ടിലേക്ക് പോകാറാണ് പതിവ്, ) ഒടുവിൽ ഞാനും പുറകിലെ സീറ്റിൽ മധ്യവയസ്കയായ ഒരു സ്ത്രീയും മാത്രം, ആ സ്ത്രീ സാരിത്തലപ്പു കൊണ്ട് തല മറച്ചിരുന്നു, ക്ലീനറില്ലാത്ത ആ ബസ്സിൽ പിന്നെ യുണ്ടായിരുന്നത് ഡ്രൈവറും കണ്ടക്ടറും മാത്രം, ഇനിയുള്ള സ്റ്റോപ്പ് എനിക്കിറങ്ങാനുള്ളതാണ്, അതിനിടയിൽ വേറെ സ്റ്റോപ്പൊന്നുമില്ല, എനിക്കിറങ്ങാനുള്ള സ്റ്റോപ്പിൽ ബസ്സ് നിർത്തിയപ്പോൾ ഞാൻ എഴുന്നേറ്റ്, പുറകിലേക്ക് നോക്കി.... അക്ഷരാർത്ഥത്തിൽ കാലിൻ്റെ പെരുവിരലിൽ നിന്ന് ഒരു തീക്കട്ട അരിച്ചു കയറുന്ന പോലെയാണ് ആ ഭയം തോന്നിച്ചത്, കാരണം ആ സ്ത്രീയുടെ പൊടി പോലുമില്ല, നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന ആ ബസ്സിൽ നിന്ന് ആ സ്ത്രീ എവിടെ പോകാൻ, ജനൽ വഴിയോ,ആട്ടോമാറ്റിക് ഡോറിലൂടെയോ എടുത്ത് ചാടാൻ കഴിയില്ല പിന്നെ എവിടെപ്പോയി, ? കണ്ടക്ടറോട് ഒരു ആന്തലോടെയാണ് ചോദിച്ചത് ,പുറകിലുരുന്ന ആ സ്ത്രീയെവിടെ?, സ്ത്രീയോ, ഏത് സ്ത്രീ?/ കണ്ടക്ടർ രഘുവേട്ടൻ ആശ്ചര്യത്തോടെ തിരുച്ചു ചോദിച്ചു, അങ്ങനെ ഒരു സ്ത്രീ ആ ബസ്സിൽ കയറിയിട്ടേയില്ലെന്നും, നിനക്ക് തോന്നിയതായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു, ഒരു തരം അസ്വസ്ഥതയോടെയും, ചെറിയ ഭയത്തോടെയും ഞാൻ ഇറങ്ങി വീട്ടിലെക്ക് നടന്നു, ആ ഇരുട്ടിൽ സിഗരറ്റ് ലാബിൻ്റെ വെളിച്ചത്തിൽ എൻ്റെ നടത്തത്തിൻ്റെ വേഗം കൂടി, ഞാൻ പ്രതീക്ഷിച്ച പോലെ (അഥവാ ഭയം കൊണ്ടോ എന്തോ) പുറകിലും ഒരു നടത്തത്തിൻ്റെ ശബ്ദം കേട്ടു, തിരിഞ്ഞു നോക്കാൻ ധൈര്യമുണ്ടായിരുന്നില്ല, ഓട്ടം തന്നെ വച്ചു കൊടുത്തു, വീട്ടിലെത്തി, ആരോടും ഒന്നും പറഞ്ഞില്ല, ഉറങ്ങാനും കഴിഞ്ഞില്ല, പിറ്റേന്ന് ലീവെടുത്തു, ഉച്ചയ്ക്ക് കവലയിലേക്കിറങ്ങി, അവിടെ കടയുടെ മുന്നിൽ ഒരാൾക്കൂട്ടം, എന്താണെന്ന് അറിയാൻ ചെന്നു, ഓട്ടോ ഡ്രൈവർ സൂരജാണ് സംസാരിക്കുന്നത്, വിറച്ചു കൊണ്ടാണെങ്കിലും അവൻ പറഞ്ഞതിൽ നിന്ന് ഇത്രയും മനസ്സിലായി ഇന്നലെ രാത്രി കവലയിൽ വച്ച് ഒരു സ്ത്രീ തൻ്റെ ഓട്ടോയിൽ കയറി, അവർ പറഞ്ഞ സ്ഥലത്തെത്തി തിരിഞ്ഞു നോക്കിയപ്പോൾ ആ സ്ത്രീ വണ്ടിയിലുണ്ടായിരുന്നില്ലത്രേiiii വെറുതേ ശാന്തമായി കിടന്നിരുന്ന മനസ്സന്ന കടലിൽ ആയിരം തിരമാലകളുടെ അലയടികളുമായി ഞാൻ തിരികേ നടന്നു...
Friday, December 9, 2022
WORLD CUP പ്രവാചകൻ ഡാ
🌐WORLD CUP - 9-12-22-
💥BRAZIL V/S CROATIA...
8:30 PM- MATCH STARTED -
9:20- HALF TIME,
9:30- STARTED,
10:00-" ബ്രൂണോ ഗോൾ അടിക്കും ",
എന്ന് കണ്ണൂർ രാജ പറയുന്നു...
10:20- 90 MINUTES OVER,
10:25- EXTRA TIME STARTED -
10:40 PM -106- നെയ്‌മർ ഗോൾ,
10:50 PM -115- ബ്രൂണോ ഗോൾ,
( രാജ പറഞ്ഞതിനാൽ ബ്രൂണോ ഗോൾ അടിച്ചു )
CROATIA WON...
NB :
💥CROATIA ജയിക്കാൻ കാരണം അറിയില്ല...
BUT, "ബ്രൂണോ ഗോൾ അടിക്കും" എന്ന് കണ്ണൂർ രാജ WATSAPP ഗ്രൂപ്പിൽ പറഞ്ഞു...
വീട്ടിലെ Pet DOG ന്റെ പേര് 'ബ്രൂണോ എന്നായത് കൊണ്ടാണ് " ബ്രൂണോ' ഗോൾ അടിക്കും " എന്ന് ഞാൻ പറഞ്ഞത്... 😁
(രാജ പറഞ്ഞത് തിരുത്താൻ ദൈവത്തിന് പോലും കഴിയില്ല 🤪)
OFF BEAT -
💥ഇങ്ങനുള്ള കണ്ണൂർ രാജ നാട്ടിലെ CLUB ന്റെ WORLD CUP പ്രവചന മത്സരത്തിൽ പങ്കെടുത്, കളിയുടെ രസം ഇല്ലാതാക്കുന്നത് ശരിയാണോ 🤪
Monday, October 3, 2022
Thursday, September 29, 2022
കണി ഡാ
നല്ല കണി ഡാ ;
ഒരു ദിവസത്തെ പ്രധാന കാര്യങ്ങൾ രാവിലത്തെ സ്വപ്നത്തിൽ കാണാറുണ്ട് ...ഉറക്കമുണർന്നാൽ 5 മിനിറ്റ് വരെ അത് ഓർമ ഉണ്ടാകും ...പ്രാധാന്യം ഉള്ളതാണെങ്കിൽ 10 മിനിറ്റ് വരെ ഓർമ ഉണ്ടാവുകയും എഴുതി വെക്കുകയും ചെയ്യും ...
ഓർമ ഉള്ള സ്വപ്നം അന്ന് നടന്നില്ലെങ്കിൽ , അടുത്ത ദിവസങ്ങളിൽ ഉറപ്പായും നടക്കും......
കഴിഞ്ഞ 15 വർഷമായി ഇങ്ങനെ ആണ് എന്റെ ദിവസങ്ങൾ ...
SO, എന്തും മുൻകൂട്ടി അറിഞ്ഞു മുൻകരുതൽ എടുക്കാൻ കഴിയാറുണ്ട് ....
ഈയിടെ DAD'S BRO യുടെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം ...FAMILY ആയി പോകണം ...
പ്രത്യേകിച്ച് ഓർമ്മിക്കാനുള്ള ഒന്നും സ്വപ്നത്തിൽ കാണാത്തതിനാൽ പ്രശ്നം ഇല്ലാ..
എങ്കിലും രാവിലെ ബൈക്ക് എടുത്തു പോകുമ്പോൾ , ആദ്യം തന്നെ മുറ്റം അടിക്കുന്ന സ്ത്രീയെ കണ്ടു ...അയ്യോ ....ചൂൽ ....ഇന്ന് എന്തോ നാണക്കേട് ഉണ്ടാകും ......
ഒരു 'മോശം ' സ്ത്രീയെ കണ്ടാൽ ഈ മോശം കണി മറികടക്കാം ....
( ഞാൻ ആഗ്രഹിച്ചാൽ ഉടൻ നടക്കും ..., എനിക്ക് ദേഷ്യം പിടിച്ചാൽ കണ്മുന്നിൽ ACCIDENT ഉണ്ടാകും )
അതിനു പാർട്ടി ഗ്രാമത്തിലുള്ള എന്റെ വീടിന്റെ അടുത്തു മോശം സ്ത്രീകൾ ഇല്ലാ ...WAT TO DO....
ബെർതെ ഒരു വഴി പോയപ്പോൾ , ആളില്ലാത്ത ഒരു വഴിയിലൂടെ പോയപ്പോൾ , ദൂരെ ഒരു സ്ത്രീ നടക്കുന്നു ...
എനിക്കറിയുന്ന ആ GAL, അവിടെ നിർത്തിയ ഒരു കാറിൽ കയറുന്നു .....,
NGE....ആളില്ലാത്ത വഴിയിൽ വന്നു കാറിൽ കയറുന്നുവെങ്കിൽ അതിൽ എന്തോ പ്രശ്നം ഉണ്ട് ....
SO, ഞാൻ അവളെ കണ്ടെന്നു അവൾ കാണണം ...
ഞാൻ കാർ വരുന്ന വഴിയിൽ ഫോൺ നോക്കി നിന്നു,,,,കാറിൽ അവൾ മാസ്ക് ഇട്ടു മുഖം മറച്ചിരുന്നു ....
കാർ ഓടിക്കുന്നവനെ അറിയില്ല ....കാർ NUMBER നോക്കി വച്ചു...
( ഞാൻ ആഗ്രഹിച്ചത് പോലെ ഒരു മോശം GAL നെ കണി കണ്ടു ...)...
കാറിൽ തളിപ്പറമ്പിലേക്കു പോകാൻ തുടങ്ങിയപ്പോൾ , CAR GLASS കഴുകണം എന്ന് ആഗ്രഹിച്ചപ്പോൾ ,,,,മഴ വന്നു ....
ഒരു ചെറിയ അപമാനം ഉണ്ടായെങ്കിലും ,,,,മൊത്തത്തിൽ ദിവസം മോശല്ല ....
തലേന്നത്തെ സ്വപ്നത്തിൽ ചെരുപ്പിനെക്കുറിച്ചു എന്തോ കണ്ടിരുന്നു .... കണ്ടത് പോലെ , ചെരുപ്പിനു ചെറിയ തകരാർ ഉണ്ടായി ....
( എന്റെ ചുറ്റിലുമുള്ള ചെറിയ കാര്യങ്ങൾ പോലും മുൻകൂട്ടി അറിയാൻ ഇപ്പോൾ എനിക്ക് കഴിയുന്നു ....ഈ കഴിവ് കൊണ്ട് നാളത്തെ CURRENCY CHART കണ്ടെത്താൻ ശ്രമിക്കാൻ പോവുകയാണ് .....)...
Labels:
ANUBHAVAM DAA,
BAD GIRLS,
DREAM,
കണി ഡാ,
മോശം GIRLS
Wednesday, September 28, 2022
FACEBOOK X GIRL
------------------------------
കഴിഞ്ഞ 15 വര്ഷം ആയി ,
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ , രാവിലെ സ്വപ്നത്തിൽ കാണും .
ഉറക്കം ഞെട്ടി 10 മിനിറ്റ് കഴിഞ്ഞാൽ കണ്ട സ്വപ്നം മറന്നു പോകും .
So , ഉറക്കം ഉണർന്ന ഉടൻ , സ്വപ്നം എഴുതി WATSAPP ഇൽ POST ചെയ്യും ..
രാത്രി ഉറങ്ങുന്നതിനു മുന്നേ , അന്ന് കണ്ട സ്വപ്നം നടന്നോ ? എന്ന് വായിച്ചു നോക്കും ..
11-7-22,, SUNDAY-
അന്ന് രാത്രി 12 മണിക്ക് (LIFT എന്ന TAMIL HORROR FILM കണ്ടുകൊണ്ടിരുന്നപ്പോൾ ) അന്നത്തെ സ്വപ്നം വായിച്ചപ്പോൾ , EKM ബൈജു -സൈജു TEAM ന്റെ എന്തോ കാര്യം ഉണ്ടെന്നും , അവരുമായി ബന്ധപ്പെട്ട ഒന്നും ഇന്ന് ഉണ്ടായില്ല എന്നും മനസ്സിലായി ..
ഇന്ന് സ്വപ്നത്തിൽ കണ്ടത് ,ഇന്ന് ഉണ്ടായില്ലെങ്കിൽ ...എന്തോ പ്രധാന കാര്യം ആണ് ... നാളെ അവരെ വിളിക്കണം ... എന്ന് വിചാരിച് കൊണ്ടിരുന്നപ്പോൾ , FB & INSTA യിൽ മാസങ്ങളുടെ പരിചയം ഉള്ള BANGALORE GAL CHAT നു വന്നു ...
EKM പഠിച്ചു് , ബാംഗ്ലൂർ ഇൽ ജോലി ചെയ്യുന്ന ഒരു AVG STYLISH GAL ആണെന്ന് കണ്ടപ്പോൾ MSG വിട്ടു ....അവൾ REPLY ചെയ്തു ......അങ്ങിനെ കുറച്ചു മാസങ്ങളായി CHAT ഉണ്ട് ...
അവളുടെ വീട് എന്റെ അടുത്ത സ്ഥലത്താണ് പോലും ...
എന്റെ AREA എല്ലാം അവൾക്കു അറിയാം ....SO, ഞാൻ 'മാന്യൻ ' ആയി ...
BUT, അവൾ OVERRR ആയി കണ്ണൂർ SLANG ഇൽ സംസാരിക്കുന്നു ...
( OKK....നാടിനോടുള്ള ഇഷ്ടം കൊണ്ടായിരിക്കും ....,BUT, നമ്മുടെ നാട്ടുകാരെ....മാർക്സിസ്റ്റ് കാരെ ... ESHTAM അല്ല )...
PHONE NUMBER കൊടുത്തില്ല ,....എല്ലാം MESSENGER വഴി മാത്രം ....
അവൾ എന്നോട് ഒരു HELP ചോദിച്ചു ...
GULF JOB TEAM നെ പരിചയം ഉണ്ടെങ്കിൽ , അവളുടെ FRIEND നു ഗൾഫിൽ ജോലി ശരിയാക്കിയാൽ ,അവൾ ' ചെലവ് ചെയ്യാം '...( TREAT തരാം ) എന്ന് പറഞ്ഞു ...
( ഇവൾ എനിക്ക് 'ചെലവ്' ചെയ്യാൻ ... ഒരു കാരണം ഉണ്ടാക്കുകയാണ് ...)..
എറണാകുളം TRAVELS FRIENDS ഉണ്ട് ....( സൈജു & ബൈജു )...& ഗൾഫിൽ സന്തോഷ് ഉണ്ട് ....
" GENUINE CASE ആണേൽ , കുറഞ്ഞ CASH കൊടുത്താൽ JOB കിട്ടും .........നിന്റെ ചെലവ് വേണ്ട "..
അവളുടെ ഉദ്ദേശം മനസ്സിലായി .... ഞാൻ ഇന്ന് കണ്ട സ്വപ്നത്തിലെ പോലെ 'HOTEL ROOM' RATE ചോദിക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക് ...
ഉടൻ ഞാൻ രാവിലെ കണ്ട സ്വപ്നം എഴുതിയതിന്റെ SCREEN SHOT അവളെ കാണിച്ചു......
അവൾക്കു ഒന്നും മനസ്സിലായില്ല ...
SO, അവൾ തുറന്നു ചോദിച്ചു .....
X ഇൽ INTEREST ഉണ്ടോ ???
പരിയാരം ഉള്ള RESORT ഇൽ വരുമോ ???
( നാട്ടിലെ HOTEL ഇൽ X ചെയ്യാൻ ആണുങ്ങൾ പോലും ധൈര്യപ്പെടില്ല , SO, അവൾ നമ്മുടെ നാട്ടിൽ ഉള്ളതല്ല ...
അവൾക്കു എന്റെ AREA അറിയാമെങ്കിലും , അവൾ ചെറുപുഴ -കുടിയേറ്റ AREA യിൽ ഉള്ളവളാണെന്നു മനസ്സിലായി ....)
അവൾ PICS തന്നു ....." VDO CHAT ലും നേരിലും കണ്ടു ഇഷ്ടപ്പെട്ടാൽ മാത്രം .....CASH തന്നു X ചെയ്യാം " എന്ന് അവൾ പറഞ്ഞു ...
ഞാൻ താല്പര്യം കാണിക്കാത്തതിനാൽ അവൾ BLOCK ചെയ്തു ....
OFF BEAT-
ഇവിടെ അവളുടെ FB CHAT SCREEN SHOT NAME HIDE ചെയ്യാതെ POST ചെയ്തിട്ടുണ്ട് .....
അവളുടെ FAKE ID ആയതിനാൽ , അവൾക്കു ഇഷ്ടം ഉണ്ടെങ്കിൽ മാത്രമേ മറ്റുകാര്യങ്ങൾ നടക്കുകയുള്ളൂ .
അവളുടെ FAKE ID ആയതിനാൽ ....ആ NAME തന്നെ കാണിച്ചിരിക്കുന്നു ....
അവളുടെ ജീവിത പ്രശ്നങ്ങൾ അറിഞ്ഞ് ,, പറ്റുമെങ്കിൽ 'സഹായിക്കണം ' എന്നുണ്ടെങ്കിലും , എന്റെ AREA അറിയുന്നതിനാൽ ഞാൻ SYMPATHY തോന്നി സഹായിച്ചാൽ ....പിന്നീട് .എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ,,,എന്റെ പേരും പുറത്തു വന്ന്,,, നാണം കെടും എന്നതിനാൽ , ഞാൻ ഈ CASE വിട്ടു ....
(അവൾ എങ്ങനേലും ജീവിക്കട്ടെ.....എന്റെ ഇഷ്ടങ്ങളുടെ AREA യിൽ അവൾ വരുന്നില്ല...)
അവൾ 'CALL GAL' ആണെന്ന് തോന്നുന്നില്ല .....ചിലപ്പോൾ ' എന്റെ ആ GENTLE CHARACTER അടുത്തറിയാൻ ശ്രമിക്കുന്നതായിരിക്കും '...
( ഞാൻ എപ്പോഴും INSULT ചെയ്യുന്ന കൊല്ലം തെറിച്ചി ദേവു, 3 പ്രാവശ്യം 'കാണാൻ' വിളിച്ചിട്ടും പോയില്ല ...&
കോളേജിൽ ഞാൻ പിന്നാലെ നടന്ന COLLEGE BEAUTY , ആരോടും ബന്ധം ഇല്ലാതെ ,വർഷങ്ങൾ കഴിഞ്,,,ഈ ഓണത്തിന് എന്റെ കാര്യങ്ങൾ ചിലരോട് ചോദിച്ചു .....
GALS അങ്ങിനെയാണ് .....അവരുടെ ഇഷ്ടങ്ങൾ WILD ആയിരിക്കും .....)...
SO, അവൾ SAFE ആയി CASH ഉണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ , നിങൾ സഹായിക്കുക ...
അടുത്ത GENERATION നെ നേർവഴി നടത്താൻ ശ്രമിക്കുന്ന , എനിക്ക് ഈ CASE ഇൽ ഇത്രയേ ചെയ്യാൻ കഴിയുകയുള്ളു ....
അവളുടെ പ്രശ്നം എനിക്കറിയില്ല ,,ചിലപ്പോൾ കുടുംബത്തെ സഹായിക്കാൻ , കാമുകന്റെ OPERATION നടത്താൻ,,,
OR സ്വന്തം ആവശ്യങ്ങൾക്ക്...പ്രശ്നം എന്തായാലും .....എനിക്ക് HELP ചെയ്യാനും പറ്റില്ല ..SO, CASH ഉള്ളവർ അവളെ 'സഹായിക്കുന്നതിൽ ' തെറ്റില്ലെന്ന് തോന്നിയതുകൊണ്ടാണ് ആ NAME HIDE ചെയ്യാത്തത് ....
അവളോട് ഈ കഥകൾ പറഞ്ഞാൽ അവൾ ബെർതെ പേടിക്കും .....SO, BLZZZ....
( അവൾക്കു കുറച്ചു CASH കൊടുത്തു്,,,അവളുടെ കഥകൾ അറിയണം എന്നുണ്ട് ...BUT, എന്റെ AREA അറിയുന്നവളായതിനാൽ .....അകറ്റി നിർത്തിയില്ലേൽ പ്രശ്നം ആകും ....).
NB :
ഒരു ദിവസത്തെ കാര്യങ്ങൾ മുൻകൂട്ടി സ്വപ്നത്തിൽ കണ്ട്, മുൻകരുതൽ എടുക്കാൻ കഴിയുന്നവന് ,,,നാളെ ഉണ്ടാകാൻ പോകുന്ന CURRENCY MOVEMENT മുൻകൂട്ടി കണ്ട് , പണക്കാരൻ ആകാൻ വെറും ദിവസങ്ങൾ മതി ...
OFF BEAT-
2012-8-31- ഇൽ CURRENCY TRADING പഠിക്കാൻ തുടങ്ങിയതിന്റെ 10 TH DAY, (സ്വപ്നം അല്ലാതെ തന്നെ ), നാളത്തെ CURRENCY CHART വരച് FACEBOOK ഇൽ POST ചെയ്തവനാണ് കണ്ണൂർ രാജ .....
അന്ന് 'FLUKE' എന്ന് പറഞ്ഞ കീടങ്ങൾ , ഞാൻ TRADING ഗ്രൂപ്പിൽ CHART POST ചെയ്യാൻ തുടങ്ങിയപ്പോൾ വാ അടച്ചു ....
( ഞാൻ കണ്ടെത്തിയ FORMULA ഉപയോഗിച്ച് അങ്ങിനെ ചെയ്യാം.... BUT, അതിൽ ഒരു THRILL ഇല്ലാ.....)..
( എനിക്ക് ഇഷ്ടമില്ലാത്തവരെ വട്ടാക്കാൻ ബല്ല്യ ഇഷ്ടാ ...)....
SO, 'നിങ്ങൾക്ക് കഴിയാത്തതു മറ്റുള്ളവർക്കും കഴിയില്ല ' എന്ന് കരുതരുത് monKEYsss......
Labels:
ANUBHAVAM DAA,
DREAM,
FACEBOOK,
TRADING LIFE,
മോശം GIRLS
Thursday, January 27, 2022
HOTEL ROOM
m
https://www.facebook.com/groups/349629142153491/posts/1321897531593309/
m
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ വെച്ചാണ്.
1980 ൽ.
അന്ന് ടൂറിസ്റ്റ് ഹോമും റിസോർട്ടും ഒന്നും ഇല്ല.
എല്ലാം ലോഡ്ജ് ആണ്.
ഏഴാം നമ്പർ മുറി.
107 എന്നാണ് മുറിയുടെ നമ്പർ പെയിന്റിൽ കട്ടിളയിൽ എഴുതിയിരിക്കുന്നത്.
15 രൂപയുടെ ഡബിൾ റൂമാണ്.
25 രൂപാ അഡ്വാൻസ് കൊടുത്താണ് റൂമെടുത്തിരിക്കുന്നത്.
സിംഗിൾ റൂം പത്ത് രൂപയാണ്.
പക്ഷേ അത് ബാത്ത് അറ്റാച്ച്ഡ് അല്ല.
രാത്രി ഒമ്പത് മണി.
ലൈറ്റ് ഓഫാക്കി കിടന്ന ശേഷം മൂന്നാല് മിനിറ്റ് കഴിഞ്ഞു കാണും.
എന്റെ നെഞ്ചിൽ ഒരുത്തൻ കയറിയിരുന്ന് കഴുത്ത് ഞെക്കിപ്പിടിച്ചിരിക്കുകയാണ്.
ഞാൻ കുതറിപ്പിടഞ്ഞ് എണീറ്റു.
നെഞ്ചത്ത് ഇരുന്നവൻ മറിഞ്ഞു വീണ ശബ്ദം കേട്ടു.
ഞാൻ ചാടി വീണ് ലൈറ്റ് ഇട്ടു.
മുറിയിൽ ആരുമില്ല.
വാതിൽ കുററിയിട്ടിട്ടുണ്ട്.
പക്ഷേ, ആരോ ഉണ്ട്......
അനക്കവും ശ്വാസോച്ഛ്വാസവും കേൾക്കാം.
ഞാൻ ഒരു ലൈറ്റ് കൂടി ഇട്ടു.
കട്ടിലിന്റെ അടിയിൽ നോക്കി.
ബാത്ത്റൂം നോക്കി.
ആരുമില്ല.
ബാത്ത്റൂമിന്റെ വാതിൽ അടച്ചു ഓടാമ്പലിട്ടു ഞാൻ മുറിയുടെ പുറത്തേക്കുള്ള വാതിൽ തുറന്നു.
വരാന്തയിൽ വെളിച്ച പ്രളയമാണ്.
റോഡിനപ്പുറം കടകളിൽ തിരക്കൊഴിഞ്ഞിട്ടില്ല.
സ്വപ്നമാണോ ?
അതിന് ഞാൻ ഉറങ്ങിയിട്ടേ ഇല്ലല്ലോ...
വാതിലടച്ച് സംശയിച്ച് സംശയിച്ച് ലൈറ്റ് ഓഫാക്കി കിടന്നു.
ഒരു അഞ്ച് പത്ത് മിനിറ്റ് കഴിഞ്ഞു കാണും.
ഉറക്കം വരുന്നില്ല.
പെട്ടെന്ന് ഫാൻ കറങ്ങാൻ തുടങ്ങി.
അതെങ്ങനെ?
ലൈറ്റ് ഓഫാക്കിയപ്പോൾ ഫാനിന്റെ സ്വിച്ച് വിരൽ തട്ടി ഓണായിപ്പോയോ?
അപ്പോൾ കറന്റ് ഉണ്ടായിരുന്നില്ലേ?
പെട്ടെന്ന് ഒരാൾ എന്റെ നെഞ്ചത്ത് കയറിയിരുന്ന് കഴുത്ത് മുറുക്കിപ്പിടിച്ചു..
ശ്വാസം വിടാൻ വയ്യ.
ഇത്തവണ പ്രാണഭയത്തോടെ ഞാൻ കുതറിപ്പിടഞ്ഞ് എണീറ്റു.
നെഞ്ചത്ത് ഇരുന്നയാൾ നിലത്ത് മറിഞ്ഞു വീണ ശബ്ദം വ്യക്തമായി കേൾക്കാം.
കേട്ടു.
ഞാൻ ചാടിപ്പിടച്ച് ലൈറ്റ് ഇട്ടു.
മുറി ശൂന്യമാണ്
വാതിൽ ഞാൻ കുററിയിട്ട പോലെ തന്നെ ഉണ്ട്.
അകത്ത് പക്ഷേ, ആരോ ഉണ്ട്......
നിലത്ത് ചവിട്ടുന്ന ശബ്ദം കേൾക്കാം.
പതുക്കെ ശ്വാസം വിടുന്നതും കേൾക്കാം.
ഞാൻ വിശ്വാസം വരാതെ
കട്ടിലിന്റെ അടിയിൽ നോക്കി.
ആരുമില്ല.
ബാത്ത്റൂം ഞാൻ അടച്ചു വെച്ചതു പോലെ തന്നെ ഉണ്ട്.
ഇത്തവണ കർട്ടനിട്ട ജനലിന്റെ അടപ്പ് ഞാനൊന്നു പരിശോധിച്ചു.
കുഴപ്പമില്ല.
കുറ്റിയിട്ടിട്ടുണ്ട്.
ഇരുമ്പഴികൾ ഭദ്രം.
ബാത്ത്റൂമിന്റെ വാതിൽ തുറന്നു നോക്കാൻ ധൈര്യമില്ലാതെ നിന്ന ഞാൻ ഒന്നു സംശയിച്ച് പുറത്തേക്കുള്ള വാതിൽ തുറന്നു.
പഴയതു പോലെ തന്നെ.
വരാന്തയിൽ വെള്ളിവെളിച്ചമാണ്.
റോഡിനപ്പുറം കടകളിലെ ലൈറ്റുകൾ കത്തിത്തെളിഞ്ഞു നിൽക്കുന്നു.
ഓട്ടോ റിക്ഷകൾ ചറപറാ ..... തിരക്ക് കൂടിയിട്ടേ ഉള്ളൂ..
ഉറപ്പായും സ്വപ്നമല്ല.
ഉറങ്ങിയിട്ടു തന്നെ ഇല്ല...
അകത്തെ കസേര വാതിൽക്കൽ വരാന്തയിലേക്ക് ചരിച്ച് ഇട്ട് റൂമും വരാന്തയും കാണുന്ന തരത്തിൽ ഞാൻ ഇരുന്ന് ആലോചിച്ചു.
എന്താണിത്?
ഒരു പിടിയും ഇല്ല.
ഫാൻ കറങ്ങുന്നുണ്ട്.
അകത്ത് കയറി അത് ഓഫാക്കി.
കുറച്ച് നേരം ഇരുന്നപ്പോൾ ഇനി കിടക്കാം എന്നു തോന്നി.
കസേര വലിച്ചിട്ട് വാതിൽ അടച്ച് ഭദ്രമായി കുറ്റിയിട്ടു.
ലൈറ്റ് ഓഫാക്കാതെ കിടക്കാമല്ലോ.
കിടന്നു.
ഉറങ്ങിയിട്ടില്ല.
ഉറക്കം വരുന്നുമില്ല.
പൊടുന്നനവേ ലൈറ്റ് ഓഫായി.
കറന്റ് പോയതാണോ?
പുറത്തെ വെളിച്ചം അകത്തേക്ക് വരുന്നുണ്ട്.
പെട്ടെന്ന് ഫാൻ കറങ്ങാൻ തുടങ്ങി.
അപ്പോൾ കറന്റ് പോയതല്ല.
ഫാൻ ഞാൻ ഓഫാക്കിയതാണ് സംശയമില്ല.
ഞാൻ പിടച്ച് ചാടിയെണീറ്റ് വാതിൽ തുറന്നു വരാന്തയിലേക്കിറങ്ങി മുറിയിലേക്ക് തലയിട്ടു നോക്കി.
ഒന്നുമില്ല.
അരിച്ചു കയറുന്ന ഭയം.
ഞാൻ വിയർത്തിരുന്നു.
കൈയ്യെത്തിച്ച് മേശപ്പുറത്ത് ഇരുന്ന പൂട്ടും താക്കോലും എടുത്തു.
കസേര വലിച്ച് പുറത്തിട്ടു.
മുറിപൂട്ടി താക്കോൽ കീശയിലിട്ടു.
എന്നിട്ട് വരാന്തയിൽ കസേരയിലിരുന്നു.
അഞ്ച് പത്ത് മിനിറ്റ് ഇരുന്നപ്പോൾ നോർമലായ പോലെ...
ഒരു ധൈര്യം.
വരാന്തയുടെ അറ്റത്തെ സ്റ്റെപ്പിറങ്ങി ഞാൻ മാനേജരുടെ ക്യാബിനിൽ ചെന്നു.
"എന്താ?"
"എന്റെ റൂമിൽ ..... അല്ലാ എന്റെ റൂമിൽ വരെ ഒന്ന് വരണം ....'"
"എന്താ ഏതാ റൂമ് ....."
മാനേജർ ബെല്ലടിച്ചു.
"അല്ല നിങ്ങൾ .... നിങ്ങൾ തന്നെ വരണം..."
"അതെന്തിനാ .... ഏതാ റൂമ്...."
ഞാൻ പോക്കറ്റ് തപ്പി നോക്കി.
107 ന്റെ താക്കോൽ പോക്കറ്റിൽ ഭദ്രം.
"ഇരുനൂറ്റേഴ്"
മാനേജർ എന്നെ സൂക്ഷിച്ചു നോക്കി.
റൂം ബോയ് ഓടി വന്നു.
ഞങ്ങൾ സ്റ്റെപ്പ് കയറി .....
" .....തിനകത്ത് ആരോ..."
ഞാൻ മന്ത്രിയ്ക്കുന്നതു പോലെയാണ് പറഞ്ഞത്.
കസേര പുറത്തുണ്ട്.
മാനേജർ എന്റെ താലക്കാൽ വാങ്ങി മുറിയുടെ വാതിൽ തുറന്നു.
ലൈറ്റ് കത്തി നിൽക്കുന്നു.
ഫാൻ ഓഫാണ്.
ഉണ്ടായതൊക്കെ വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു.
വിക്കി വിക്കി...
മാനേജർ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.
സഹതാപമാണോ ആ കണ്ണുകളിൽ?
എനിയ്ക്ക് സംശയം.
എന്റെ ബാഗും എല്ലാം പെറുക്കിയെടുത്ത് റൂം ബോയ് മുന്നിൽ നടന്നു.
മാനേജർ മുറി പൂട്ടി.
എനിക്ക് താഴത്തേ നിലയിൽ മാനേജരുടെ ക്യാബിന്റെ ഇടത്തു ഭാഗത്ത് ഒരു മുറി തുറന്നു തന്നു.
" ഇവിടെ കുഴപ്പമില്ല"
മാനേജർ പറഞ്ഞു.
"അവിടെ എന്താണ് ....."
എന്നു ഞാൻ മുഴുമിപ്പിക്കുന്നതിനു
മുമ്പ്
മാനേജർ പറഞ്ഞു.
"" അവിടെ ഒന്നുമില്ല. നിങ്ങൾ ഇവിടെ കിടന്നോളൂ ...''''
കിടന്ന് പത്ത് മിനിറ്റിനകം ഞാൻ ഉറങ്ങിപ്പോയി.
രാവിലെ മുറി ഒഴിവാകുമ്പോൾ അഡ്വാൻസ് ബാക്കി തന്നു കൊണ്ട് മാനേജർ പറയുകയാണ്....
ഒരാൾ തൂങ്ങി മരിച്ച റൂമാണത്.
ഇതിനു മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്.
ഇനിയും ഉണ്ടാവുമോ എന്ന് നോക്കണമല്ലോ...
എനിയ്ക്ക് വന്ന അരിശത്തിനു കണക്കില്ല.
കള്ള ബഡുക്കൂസുകളുടെ ഒരു പരീക്ഷണം !
ശരിക്കും ആ റൂമിൽ പ്രേതമുണ്ടോ ?
മരിച്ചയാളുടെ ആത്മാവുണ്ടോ?
ഇന്നു വരെ അതിന്റെ ഉത്തരം എനിക്ക് കിട്ടിയിട്ടില്ല.
9595
34 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
m
Subscribe to:
Posts (Atom)