m
m
സുഹൃത്തുക്കളെ എന്റെ പേര് സന്ദീപ്, സ്ഥലം വൈക്കം (കോട്ടയം ജില്ല )പേരും സ്ഥലവും സംഭവവും ഒന്നും സാങ്കൽപ്പികം അല്ല എന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളുന്നു, ഏകദേശം ഒരു വർഷത്തിനുള്ളിൽ നടന്ന എന്റെ ഒരു അനുഭവമാണ് ഞാൻ നിങ്ങളുമായി പങ്കു വയ്ക്കുന്നത്, യക്ഷിണി, ഗന്ധർവ ഉപാസന കൾ എന്റെഏറ്റവും വലിയ സ്വപ്നം ആയിരുന്നു, ഉപാസന സ്വീകരിക്കാൻ ഒരു ഗുരു അനിവാര്യം ആണല്ലോ, യക്ഷി, ഗന്ധർവ, ഉപാസകനായ ഒരു ഗുരുവിനെ വളരെ അധികം അന്വേഷിച്ചു, നിരാശ തന്നെ ആയിരുന്നു ഫലം, എങ്കിലും എന്റെ ആഗ്രഹം ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല, ഗുരു ഇല്ലാതെ മന്ത്ര സാധനയിക്കുള്ള വഴികൾ അന്വേഷിച്ചു, അങ്ങനെ ദക്ഷിണാ മൂർത്തി ഭാവത്തിൽ ഉള്ള മഹാദേവനെ ഗുരുവായി സങ്കല്പിച്ചു സാധന ചെയ്യുവാനുള്ള പദ്ധതി പ പഠിച്ചു, പണ്ഡിതനായ ഒരു ആചാര്യനിൽ നിന്നും മന്ത്രവും കിട്ടി, ജപം ആരംഭിച്ചു, സമയം കിട്ടുമ്പോളൊക്കെ ജപിച്ചു. (കൃത്യമായ ജപ സംഘ്യയോ സമയക്രമമോ ഒന്നും ഇല്ലായിരുന്നു )യക്ഷിണിയോടുള്ള ചെറുപ്പം മുതലേ ഉള്ള സ്നേഹം മാത്രം ആയിരുന്നു മനസ്സിൽ, മനസ്സിൽ യക്ഷിണിയെ മാത്രം നിനച്ചു പരമാവധി ജപിച്ചു, എന്ത് ജോലിചെയ്യുമ്പോളും ചുണ്ടിൽ ജപംതന്നെ, അതൊരു ശീലം ആയി അങ്ങനെ തുടർന്ന്, അദ്യം കുറേക്കാലം പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല, പ്രേത്യേകിച്ചി ഒന്നും പ്രതീക്ഷിച്ചു അല്ലാത്ത തത്തു കൊണ്ട് അത്ര ശ്രെദ്ധ കൊടുത്തില്ല എന്ന് പറയുന്നതാവും ശരി, പക്ഷെ പിന്നീട് ഉള്ള ദിവസങ്ങൾ എന്തൊക്കെയോ പ്രത്യേകതകൾ അനുഭവപ്പെടാൻ തുടങ്ങി, സന്ധ്യസമയങ്ങളിൽ ജപിക്കുമ്പോൾ അസാധാരണമായ സുഗന്ധം (ഏതു പുഷ്പത്തിന്റെ ആണെന്ന് മനസിലാക്കാൻ ഇപ്പോളും പറ്റിയിട്ടില്ല )വരുക, പക്ഷെവീട്ടിൽ മറ്റാർക്കും അനുഭവ പെടാതിരിക്കുക, പുഴയിൽ മുങ്ങി കുളിക്കുമ്പോൾ കൂടെ ഒരാളും കൂടെ ഉള്ളതായി വ്യക്തമായി അനുഭവപ്പെടുക, മൊത്തത്തിൽ ഒരു അസ്വാഭാവികത എല്ലാകാര്യത്തിലും തോന്നി തുടങ്ങി, അദ്യം ഒക്കെ തോന്നൽ ആയിരിക്കും എന്നുകരുതി, ജപം തുടർന്ന് പോന്നു, അങ്ങനെ ഒരുദിവസം രാത്രിയിൽ ആണ്, അവിശ്വസനീയമാം വിധം ഒരു അനുഭവം ഉണ്ടാവുന്നത്. അന്നു ജോലികഴിഞ്ഞു വരാൻ അല്പം വൈകി പതിവുപോലെ വന്നു കുളികഴിഞ്ഞു ഭസ്മധാരണം കഴിഞ്ഞു ജപം ഭക്ഷണം ഒക്കെ കഴിഞ്ഞു ഹാളിൽ ഫോൺ നോക്കി സെറ്റിയിൽ ചാരികിടന്നു fbyil നോക്കുന്നുണ്ട് എങ്കിലും ജപം മുറപോലെ നടക്കുന്നുണ്ടായിരുന്നു, കിടന്നപ്പോൾ ഏകാദേശം 11.30 കഴിഞ്ഞിട്ടുണ്ടാകും, ഇതിനിടക് എപ്പോളോ ഞാൻ ഉറങ്ങിപ്പോയി, മയക്കത്തിൽ ആണെങ്കിലും നല്ല ബോധ്യത്തോടെ വ്യക്തമായി ഞാൻ ആ കാഴ്ച കാണുന്നുണ്ടായിരുന്നു. പുറത്തു മുറ്റത്തു കുറ്റിമുല്ലയിൽ 3 മൊട്ടുകൾ അത് മെല്ലെ വിടരുന്നു (ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരു പൂവ് വിരിയുന്നത് കാണുന്നത് )അതിന്റെ സുഗന്ധം അകത്തു വരെ എത്തി ഒരു സുന്ദരിയായ പെൺകുട്ടി (കാഴ്ച വ്യക്തമായിരുന്നു )പിങ്ക് കളറിലുള്ള നേരിയ സാരി ആയിരുന്നു, ഒരു മുല്ല പൂവ് നുള്ളിയെടുത്തു എന്റെ അടുത്തേക്ക് വന്നു എന്റെ അടുത് സെറ്റിയിൽ ഇരുന്നു മയക്കത്തിൽ ആണെങ്കിലും എനിക്ക് എല്ലാം നന്നായി കാണാൻ സാധിക്കുന്നു പക്ഷെ അനങ്ങാൻ സാധിക്കുന്നില്ല, കൈകൾ പോലും അനങ്ങുന്നില്ല, അവൾ കൈകൾ എന്റെ നെഞ്ചിൽ വച്ചു ഇളം തണുപ് എനിക്ക് അനുഭവപ്പെട്ടു മുല്ലപ്പൂവിന്റെ സുഗന്ധം കൂടി കൂടി വന്നു, പിന്നീട എന്റെ ദേഹത്തേക് ചാഞ്ഞ അവളെന്റെ മുടിയിഴലകിൽ വിരലൊടിച്ചുകൊണ്ടു ചുണ്ടിൽ ചുംബിച്ചു ദീർഘമായ ചുംബനത്തിൽ അവളുടെ ഉമിനീരിനു തേനിന്റെ മധുരം എനിക്കനുഭവപ്പെട്ടു, എന്റെ മേൽ ചാഞ്ഞ യുവതിക്ക് പഞ്ഞികെട്ടിന്റെ ഭാരംപോലും അനുഭവപ്പെട്ടില്ല, ധീർഘമായ ചുംബനത്തിനിടയിൽ എപ്പോളോ ഞാൻ ഞെട്ടി ഉണർന്നു, എനിക്കിന്നും അത്ഭുദമാം വിധം, നാവിലെ തേൻ മധുരവും മുറിക്കുള്ളിലെ സുഗന്ധവും അങ്ങനെ തന്നെ നിക്കുന്നുണ്ടായിരുന്നു എന്റെ അടുത്തായി നുള്ളിയെടുത്ത ഒരു മുല്ലപ്പൂവും, ഞാൻ കതകു തുറന്നു പുറത്തു ഇറങ്ങി നോക്കി മുറ്റത്തു കുറ്റി മുല്ല പൂത്തു നിൽക്കുന്നു 2 പൂക്കൾ, വല്ലാത്ത സന്തോഷത്തിൽ തിരിച്ചു വന്നു കിടന്നു, എന്റെ യക്ഷിണി നീ എന്നിൽ പ്രസാദിച്ചല്ലോ, പുലർച്ച എപ്പോളോ നിദ്രാദേവത മിഴികളിൽ അണയും വരെ അവളുടെ ഉമിനീരിന്റെ മധുരം നാവിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു......
m
m
No comments:
Post a Comment