Sunday, June 30, 2024

CLINT

 '

ചലച്ചിത്ര സംവിധായകൻ ശ്രീ.ടി.കെ.രാജീവ്‌ കുമാറിന്റെ മേൽനോട്ടത്തിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന കനകക്കുന്നിലെ ചിത്ര പ്രദർശന മേള.
ഈ ചിത്രം വരച്ചയാളിനെ ഒന്ന് വിളിക്കാമോ?
അത്...ആള് വരാൻ നിർവാഹമില്ല.
ഇവിടില്ല ആള്.
പിന്നേയും ആ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ നിന്ന അദ്ദേഹം അടുത്ത ചോദ്യം ചോദിച്ചു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന മേളയല്ലേ? അതിനിടയിൽ എന്നെങ്കിലും ആളെ കാണാൻ പറ്റുമോ?
ഏയ്...ഇല്ല. കാണാൻ പറ്റില്ല.
ഇയ്യാൾ ജീവിച്ചിരിപ്പുണ്ടോ?
എന്താ അങ്ങനെ ചോദിക്കാൻ കാരണം?
വേറൊന്നുമല്ല, ഈ വരച്ചു വെച്ചിരിക്കുന്നത് മുച്ചിലോട്ട് ഭഗവതി തെയ്യമാണ് (മലബാറിലെ കാവുകളിൽ കെട്ടിയാടുന്ന ദേവിയുടെ രൂപം).ഞാനൊരു തെയ്യം കെട്ടുകാരനാണ്. പക്ഷെ ദൈവത്തിന്റെ കോലം കെട്ടുന്ന ആരും ദൈവത്തിന്റെ രൂപത്തിൽ പൂർണ്ണത വരുത്താറില്ല. ഏതേലും ആഭരണത്തിലോ ചമയങ്ങളിലോ എന്തെങ്കിലുമൊന്ന് ഒഴിച്ചിടും. പൂർണ്ണമായത് ഈശ്വരൻ മാത്രമാണെന്നാണ് സങ്കൽല്പം. അതേ സമയം ആരെങ്കിലും തന്റെ കോലം പൂർണ്ണമാക്കിയാൽ പിന്നെ അവൻ ഭൂമിയിലെ വാസം മതിയാക്കി ഈശ്വരന്റെ അടുക്കൽ പോകുമെന്നാണ്‌ ഞങ്ങൾക്കിടയിലെ വിശ്വാസം.
ഈ വരയിൽ മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം പൂർണ്ണമാണ്. ചമയങ്ങളും ആഭരണങ്ങളും ഒന്നും തന്നെ കുറവില്ല. എല്ലാം തികഞ്ഞ ദേവി സങ്കല്പം.
വരച്ച കലാകാരനെ ശിരസ്സാ നമിച്ചോണ്ട് തെയ്യം കെട്ടുകാരൻ തിരിഞ്ഞു നടന്നു.
ആറ് വർഷവും പത്ത് മാസവും ഇരുപത്താറ് ദിവസവും മാത്രം ഭൂമിയിൽ ജീവിച്ച നിറങ്ങളുടെ രാജകുമാരൻ ക്ലിന്റ് എന്ന മഹാപ്രതിഭയുടെ തൂലികയിൽ വിരിഞ്ഞ അവസാന സൃഷ്ടിയായിരുന്നു സാക്ഷാൽ മുച്ചിലോട്ട് ഭഗവതി തെയ്യം.
വൃക്ക സംബന്ധമായ രോഗത്താലാണ് ക്ലിന്റ് മരണമടഞ്ഞതെങ്കിലും, ഇന്നും മുച്ചിലോട്ട് ഭഗവതി തെയ്യത്തെ അതിന്റെ പൂർണ്ണതയിൽ വരച്ചതിനാലാവും ക്ലിന്റിനെ ദൈവം ഇത്ര പെട്ടന്ന് വിളിച്ചെന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്.
******************************************
2019 മെയ്‌ മാസത്തിലെ ഒരു സായാഹ്നം.
"ഓം ശുക്ലാംബര ധരം വിഷ്ണും ശശി വര്ണം ചതുര്ഭുജം
പ്രസന്ന വദനം ധ്യായേത്‌ സര്വ്വ വിഘ്നോപശാന്തയേ"
ഈ മരിച്ച പെൺകുട്ടിയുടെ നക്ഷത്രമേതാ?
ജനിച്ചത് ഇടവകൂറിലെ കാർത്തികയിൽ ആയിരുന്നു. മരിച്ച നാള് അറിയില്ല.
തിരുമേനി, മോളെ തിര കൊണ്ട് പോയതാ. മൂന്നാം പക്കം തീരത്ത് അടിയുമെന്നാ എല്ലാരും പറഞ്ഞത്. പക്ഷെ ഈ നിമിഷം വരേയും...
ആട്ടെ, ഈ സംഭവം നടന്നിട്ട് എത്ര നാളായി?
ഏകദേശം ഒൻപത് വർഷമാകുന്നു.
ആ പെൺകുട്ടിക്ക് വേണ്ടി മരണാനന്തര കർമ്മങ്ങൾ എന്തെങ്കിലും ചെയ്തിരുന്നോ?
പലരും ബലിയും മറ്റ് ചടങ്ങുകളും ചെയ്യാൻ പറഞ്ഞെങ്കിലും, മോള് മരിച്ചെന്ന് വിശ്വസിക്കാൻ ഇപ്പോഴും ഞങ്ങൾക്ക് പറ്റുന്നില്ല.
ഈ പെൺകുട്ടിയുടെ ഫോട്ടോ ഉണ്ടോ?
ഉണ്ട്.
പേഴ്സിൽ നിന്നും ഉമാദേവി തന്റെ മരിച്ചു പോയ...അല്ല മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവാത്ത മോളുടെ ഫോട്ടോ തിരുമേനിക്ക് നേരെ നീട്ടി.
ഈ കുട്ടിയെ ഞാൻ എവിടെയോ കണ്ട പോലുണ്ടല്ലോ? ഇത് നേപ്പാളിൽ ഉണ്ടായ വിമാനപകടത്തിൽ മരിച്ച സിനിമയിലൊക്കെ അഭിനയിച്ച കുട്ടിയല്ലേ? പേര് ഞാൻ ഓർക്കുന്നില്ല.
അല്ല തിരുമേനി, ഇത് ഞങ്ങളുടെ മോളാണ്. ഞങ്ങളുടെ ലക്ഷ്മിമോൾ.
ഉമാദേവിയുടെ ഭർത്താവ് ഇടക്ക് കയറി സംസാരിച്ചു.
ഞങ്ങളുടെ മോൾക്ക് മരിച്ചു പോയ ആ കുട്ടിയുമായി (തരുണി സച്ച്ദേവ് )നല്ല മുഖ സാദൃശ്യം ഉണ്ടായിരുന്നു. വെള്ളിനക്ഷത്രം സിനിമ ഇറങ്ങിയതിൽ പിന്നെ നമ്മുടെ മോളെ എല്ലാരും അമ്മുക്കുട്ടി എന്നാ വിളിച്ചിരുന്നത്. അത്രയ്ക്ക് മുഖഛായ അവർ തമ്മിൽ ഉണ്ടായിരുന്നു. ഈ ഫോട്ടോ പോലും ആ കുട്ടിയുടെ അതേ പോലുള്ള വസ്ത്രത്തിലും ചേഷ്ടയിലും നിർത്തി ഈ ഞാൻ ക്യാമറയിൽ പകർത്തിയതാ. ഇതൊന്നും പോരാഞ്ഞിട്ട് അവർ രണ്ട് പേരും ജനിച്ചത് ഒരേ ദിവസമാണ്.
1998 മെയ് 14.
ലക്ഷ്മിമോൾ നന്നായി പടം വരയ്ക്കുന്ന കൂട്ടത്തിൽ ആയിരുന്നു. നിറങ്ങളായിരുന്നു അവളുടെ ലോകം. തന്റെ ഏഴാം വയസ്സിന് ദിവസങ്ങൾ ശേഷിക്കെ ഈ ഭൂമിയിലെ ക്യാൻവാസിൽ നിന്നും വിട വാങ്ങിയ ക്ലിന്റ് ആയിരുന്നു ചിത്രരചനയിൽ അവളുടെ റോൾ മോഡൽ. എല്ലാ ദിവസവും കുറഞ്ഞത് രണ്ട് പടമെങ്കിലും വരക്കും. അതിനുശേഷം 'കിളിവാതിൽ' എന്ന് അവൾ തന്നെ പേരിട്ട പൂജാമുറിയോട് ചേർന്ന കബോർഡിൽ ആ രണ്ട് ചിത്രങ്ങളും കൊണ്ട് വെക്കും. ശേഷം താക്കോൽ ഉമയെ ഏൽപ്പിക്കും. ഉമ അത് തുറന്ന് നോക്കി അഭിപ്രായം പറയുന്നത് കേൾക്കാൻ കാതോർത്ത് ലക്ഷ്മി മോൾ കൈ പുറകിൽ കെട്ടി ഒറ്റ കാലിൽ ഒരു നിൽപ്പുണ്ട്.
മോളെ നഷ്ടമാവുന്ന അന്നേ ദിവസവും രാവിലേ രണ്ട് പടങ്ങൾ വരച്ച് ഉമക്ക് അവൾ നൽകിയിരുന്നു.
ഇതെല്ലാം കേട്ട ശേഷം തിരുമേനി ഇരുവരോടും ചോദിച്ചു.
ഇപ്പോൾ ഈ പ്രശ്നം വെപ്പിക്കാനുണ്ടായ സാഹചര്യം?
തിരുമേനി, നീണ്ട ഇരുപത്തൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ഞങ്ങൾക്കൊരു കുഞ്ഞുണ്ടാകാൻ പോവുന്നു. ഇവൾ മാസം തികഞ്ഞിരിക്കുകയാ. പക്ഷെ ചില കാര്യങ്ങൾ ഇവളെ ഭയപ്പെടുത്തുന്നു.
ഉമേ, നീ തന്നെ തിരുമേനിയോട് കാര്യങ്ങൾ നേരിട്ട് പറയൂ.
പറഞ്ഞോളൂ.
തിരുമേനി, കുറച്ചു ദിവസങ്ങളായി കണ്ണടക്കുമ്പോൾ ലക്ഷ്മി മോൾ, എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ വിറകിനോളം വലുപ്പം വരുന്ന കളർ പെൻസിലുകളുടെ നടുവിൽ കൊണ്ട് കിടത്തുന്ന പോലൊരു തോന്നൽ.
എന്നിട്ട് അവൾ അവസാനമായി എനിക്ക് വരച്ചു തന്ന രണ്ട് ഫോട്ടോകളിൽ, ഏതോ ഒരെണ്ണം കുറച്ചു കൂടി പൂർത്തിയാക്കാനുണ്ടെന്നും പറഞ്ഞ് വയറ്റിലുള്ള കുഞ്ഞിന്റെ കയ്യിൽ പെൻസിലിന്റെ റബ്ബർ ഏൽപ്പിക്കുന്നു. പക്ഷെ വരക്കുന്നതോ മായ്ച്ചു കളയുന്നതോ കാണും മുമ്പേ ഞാൻ ഞെട്ടിയുണരും.
മരിച്ച ദിവസം ഈ...ക്ഷമിക്കണം, കാണാതായെന്ന് പറയപ്പെടുന്ന ആ ദിവസം ഉമയെ പടം വരച്ച് ഏൽപ്പിച്ച ശേഷം ആ കുട്ടി എന്തെങ്കിലും പറഞ്ഞിരുന്നോ? ഓർത്തെടുക്കാമോ?
ഞാൻ അന്ന് തുണി കഴുകി കൊണ്ട് നിന്നപ്പോഴാ കിളിവാതിലിന്റെ താക്കോലുമായി മോള് വന്നത്.
അന്നും പതിവ് പോലെ രണ്ട് ചിത്രങ്ങൾ അവൾ വരച്ചിരുന്നു. അതിൽ ഒരെണ്ണം പൂർണ്ണമായിട്ടില്ലെന്നും താൻ അച്ഛനുമായി കടലിൽ പോയി വന്ന ശേഷം ബാക്കി വരയ്ക്കാമെന്നും അതിന് ശേഷം അമ്മ നോക്കിയാൽ മതി എന്നും പറഞ്ഞാണ് മോള് പോയത്. പോണ പോക്കിൽ അറം പറ്റിയ പോലെ കടലമ്മ എങ്ങാനും എന്നെ പിടിച്ചോണ്ട് പോവോ അമ്മേ എന്നും അവൾ ചോദിച്ചിരുന്നു.
ആട്ടെ, അവസാനമായി വരച്ചു തന്ന ആ ചിത്രങ്ങൾ എന്തായിരുന്നു?
തിരുമേനി, ആ കബോർഡ് പിന്നെ ഞാൻ തുറന്നിട്ടില്ല. ആ രണ്ട് പടങ്ങൾ മോള് വെച്ച പോലെ അതിനകത്തുണ്ട്.
ഉണ്ടാവണം.
ഈ കുട്ടി വരയ്ക്കുന്ന ചിത്രങ്ങളിലെവിടെയെങ്കിലും എന്തെങ്കിലും എഴുതാറുണ്ടോ? ചിലർ ഒപ്പിടും, വരച്ച ഡേറ്റ് എഴുതും, പേര് എഴുതും അതൊന്നുമല്ലെങ്കിൽ വരച്ചയാളിന് മാത്രം അറിയാവുന്ന എന്തെങ്കിലും സീക്രട്ട് കോഡ് എങ്കിലും എഴുതും. അങ്ങനെ എന്തെങ്കിലും ഓർമ്മയിൽ ഉണ്ടോ?
അങ്ങനെ ചോദിച്ചാൽ...
ഉണ്ട്...മരിച്ച ആളുകളുടെ ചിത്രം വരയ്ക്കുമ്പോൾ അവൾ അവർ മരണപ്പെട്ട ഡേറ്റ് സൈഡിൽ എഴുതി കണ്ടിട്ടുണ്ട്. എന്താ തിരുമേനി അങ്ങനെ ചോദിക്കാൻ കാരണം?
വിമാനാപകടത്തിൽ മരിച്ച ആ കുട്ടിയുടെ ജനനവും മരണവും ഒരേ ഡേറ്റിൽ ആയിരുന്നു എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. മാത്രമല്ല, വിമാനത്തിൽ കയറിയ ശേഷം ഇതെങ്ങാനും തകർന്നാലോ എന്ന് കൂട്ടുകാരിയോട് ഫോൺ വഴി അറം പറ്റിയ വാക്ക് പറഞ്ഞതായും ഓർമ്മയിലുണ്ട്.
ശരിയാണ് തിരുമേനി. ആ കുട്ടി മരിച്ചത് 2012 മെയ് 14 ന് ആയിരുന്നു. ജനിച്ചത് ലക്ഷ്മിമോളെ പോലെ 1998 മെയ്‌ 14 നും.
ജനനവും മരണവും ഒരേ ദിവസം ആവുകയെന്നത് അത്ര നന്നല്ല. ആട്ടെ, നിങ്ങളുടെ കുട്ടിയെ കാണാതാവുന്ന ഡേറ്റ്?
2010 മെയ്‌ 14.
"ഷഡാനനം ചന്ദനലേപിതാംഗം മഹാദ്ഭുതം ദിവ്യമയൂരവാഹനം
രുദ്രസ്യ സൂനും സുരലോക നാഥം ബ്രഹ്മണ്യദേവം ശരണംപ്രപദ്യ".
നേരത്തെ പറഞ്ഞ കിളിവാതിലിന്റെ താക്കോൽ ഉണ്ടോ?
ഉണ്ട്, തിരുമേനി.
അത് തുറക്കണം. നിങ്ങളുടെ മകൾ ലക്ഷ്മിയെ മനസ്സിൽ സങ്കൽപ്പിച്ച് തുറന്നോളൂ.
ഈ ചിത്രങ്ങൾ ഇതിനകത്ത് ആ കുട്ടി വെച്ചത് 2010 മെയ്‌ 14 ന് അല്ലേ?
അതേ തിരുമേനി.
തുറക്കൂ.
അങ്ങനെ ഏതാണ്ട് ഒൻപത് വർഷത്തിന് ശേഷം കിളിവാതിൽ തുറന്നപ്പോൾ കണ്ടത് തന്റെ സ്വന്തം പടം വരച്ച് ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന ലക്ഷ്മിമോളെയാണ്.
പക്ഷെ തിരുമേനി സംശയം പ്രകടിപ്പിച്ചു.
ഈ ചിത്രത്തിൽ കാണുന്നത് നിങ്ങളുടെ മകളാണോ? അതോ വിമാനാപകടത്തിൽ മരിച്ച പെൺകുട്ടി ആണോ?
ഈ ചിത്രത്തിൽ 2012 മെയ്‌ 14 എന്നൊരു ഡേറ്റ് ആ കുട്ടി എഴുതി വെച്ചിട്ടുണ്ട്.
എന്ന് വെച്ചാൽ ഈ പടം വരച്ച സമയത്ത് (2010 മെയ്‌ 14)നിങ്ങളുടെ മകൾ ലക്ഷ്മിയോ, ലക്ഷ്മിയുടെ മുഖഛായ ഉള്ള തരുണിയോ മരിച്ചിട്ടില്ല.
അഥവാ ഈ ചിത്രത്തിൽ തരുണിയെ ആണ് ലക്ഷ്മി വരക്കാൻ ശ്രമിച്ചതെങ്കിൽ ആ കുട്ടിയുടെ മരണം ലക്ഷ്മി മുൻകൂട്ടി കണ്ടിരുന്നു എന്ന് സാരം.
ഇനി ഈ ചിത്രത്തിൽ ലക്ഷ്മിയെ തന്നെയാണവൾ വരച്ചതെങ്കിൽ...
എന്താ തിരുമേനി, ബാക്കി പറയൂ.
2010 മെയ് 14 ന് തിര കൊണ്ട് പോയ ലക്ഷ്മി സത്യത്തിൽ മരിക്കുന്നത് 2012 മെയ്‌ 14 ന് ആണ്. അല്ല എന്നുണ്ടെങ്കിൽ ലക്ഷ്മിയുടെ ആത്മാവ് ദേഹം വിട്ട് പോയത് ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാണ്.
തിരുമേനി ഒരു സംശയം. മോള് അന്ന് രണ്ട് പടം വരച്ചിരുന്നു. പക്ഷെ രണ്ടാമത്തെ പടം എവിടെ?
ഉമാദേവി തന്റെ സംശയം മുഴുവിപ്പിക്കും മുമ്പ് സാക്ഷാൽ മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ എല്ലാം തികഞ്ഞ ലക്ഷ്മിയുടെ 'വര' പതിയെ ചരിഞ്ഞോണ്ട് ആദ്യ ചിത്രത്തിന്റെ പുറകിലൂടെ ഉഗ്രരൂപിണിയായി അവർക്ക് ദർശനം നൽകി.
എല്ലാവരും ഒരു നിമിഷം ഞെട്ടി വിറച്ചു.
സംശയം വേണ്ട, ക്ലിന്റിന് ശേഷം മുച്ചിലോട്ട് ഭഗവതി തെയ്യം അതിന്റെ പൂർണ്ണതയിൽ വരച്ചയാളിനെ ദേവി വിളിച്ചിരിക്കുന്നു.
തെയ്യം കെട്ടുകാരുടെ വിശ്വാസം സത്യമാണെങ്കിൽ നിങ്ങളുടെ മകൾ മരണപെട്ടിരിക്കുന്നു.
ഉമയുടെ വയറ്റിലുള്ള കുഞ്ഞിനെ കൊണ്ട് ലക്ഷ്മി പൂർണ്ണമാക്കാൻ ശ്രമിക്കുന്നത് എന്തായാലും മുച്ചിലോട്ട് ഭഗവതിയെ അല്ല. മറിച്ച് പെൻസിലിന്റെ റബ്ബർ കൊണ്ട് അവൾ മായ്ച്ചു കളയിപ്പിക്കാൻ ശ്രമിക്കുന്നത് 2012 മെയ് 14 എന്ന ഡേറ്റ് ആണ്.
നിങ്ങളുടെ ലക്ഷ്മിമോൾ ക്ലിന്റിനേയും തരുണിയേയും പോല, ദൈവം അനുഗ്രഹിച്ചു തന്ന കഴിവുകൾ പാതി വഴിയിൽ ഉപേക്ഷിച്ച് ആഗ്രഹ സഫലീകരണം നടത്താതെ ഈശ്വരന്റെ അടുക്കലേക്ക് മടങ്ങിയിരിക്കുന്നു.
ഇത്രയും പറഞ്ഞ ശേഷം തിരുമേനി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, ഉമാദേവിയായ തന്റെ അമ്മ താൻ ഒൻപത് വർഷം മുമ്പ് വരച്ച ചിത്രങ്ങൾ കണ്ട് എന്ത് അഭിപ്രായം പറയുമെന്ന് കേൾക്കാൻ കാതോർത്ത് കൈ പുറകിൽ കെട്ടി ഒറ്റക്കാലിൽ നിന്ന സാക്ഷാൽ ലക്ഷ്മിയെ ആയിരുന്നു.
©️
✍️Darsaraj R
2 പേർ, കുട്ടി, ചിരിക്കുന്ന ആളുകൾ എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
എല്ലാ പ്രതികരണങ്ങളും:
244
42 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
അയയ്ക്കുക
കൂടുതൽ അഭിപ്രായങ്ങൾ കാണുക
Ayana Anu
original story aano
2
എല്ലാ 2 മറുപടികളും കാണുക
Veena Vineeth
കഥ ആണെന്ന് പറയാൻ കഴിയില്ല... പക്ഷേ ഈ കാണിച്ചിരിക്കുന്ന രണ്ട് ഫോട്ടോയും രണ്ടു പെർ ആണോ 💜
എല്ലാ 2 മറുപടികളും കാണുക

'


No comments:

Post a Comment