Sunday, June 2, 2024

GHOST RIDER

 '

'


ഏദൻ തോട്ടം എന്നയാളുടെ പോസ്‌റ്റ്


മാലപ്പറമ്പ് എന്ന സ്ഥലത്തെ പ്രേതഗുഹയെ പറ്റി കേട്ട അന്ന് മുതൽ അവിടെ പോകണം എന്ന് കരുതിയതാണ് കഴിഞ്ഞ ആഴ്‌ച ആണ് അതിനു സാഹചര്യം വന്നത്.. അങ്ങനെ ഞങ്ങൾ അവിടെ വൈകിട്ട് എത്തി , ഒരു ലോഡ്ജിൽ റൂം എടുത്ത് കുളിച്ചു ഫ്രഷ് ആയി രാത്രി അവിടേക്ക് ഇറങ്ങി, അവിടെ എത്താറായപ്പോൾ തന്നെ അകലെ വെളിച്ചം കണ്ടു , പ്രേതവേട്ടകൾ ഹരം ആക്കിയ ഞങ്ങൾക്ക് അത് സന്തോഷം തരുന്നതായിരുന്നു, ഞങ്ങൾ വേഗം ഉപകരണങ്ങൾ എല്ലാം സെറ്റാക്കി , ഞാൻ എന്റെ ഹരിയെറ്റിന്റെ ബ്ലാക്ക് വേവ് ഡിറ്റക്ടർ എടുത്തു ഓൺ ചെയ്ത് ആന്റിന റിലീസ് ചെയ്തു മുന്നിലേക്ക് നടക്കും തോറും സ്ക്രീനിങ് ചില തരംഗങ്ങൾ കാണാൻ തുടങ്ങി, അതോടെ ഞാൻ അതിലെ ഇൻഫ്രാറെഡ് വിഷൻ ഓൺ ചെയ്തു. ആദ്യം ഓകെ സ്ക്രീൻ ബ്ലാങ്ക് ആയിരുന്നു, കുറച്ചു കൂടി നടന്നപ്പോൾ പെട്ടെന്ന് സ്‌ക്രീനിൽ ഒരു ഡിറ്റക്ഷൻ തെളിഞ്ഞു ചിത്ര ശലഭത്തോട് സാമ്യം ഉള്ള ഒരു ഇൻഫ്രാറെഡ് രൂപം, 200 മീറ്റർ അകലെ എന്നാണ് മെഷീൻ കാണിക്കുന്നത്.. പെട്ടെന്ന് രഞ്ജിത്തിന്റെ കയ്യിലെ കോസ്മോ സെൻസർ ബ്ലിങ്ക് ചെയ്യാൻ തുടങ്ങി.. ഒപ്പം എല്ലാ മെഷിനുകളും ഡിറ്റക്ഷനുകൾ കാണിക്കാൻ തുടങ്ങി.. ഞങ്ങൾക്ക് അപകടം മണത്തു , ഞാൻ പൂർണിമയോട് റിപ്പല്ലർ എടുത്തു റെഡി ആയി നില്ക്കാൻ പറഞ്ഞു. പെട്ടെന്ന് എന്റെ ഹാരിയെറ്റിൽ ഒരു രൂപം തെളിഞ്ഞു ഒരു മനുഷ്യരൂപത്തോടു സാമ്യം ഉള്ള രൂപം ഒരു മനുഷ്യന്റെ പകുതി രൂപം.. മെഷീനിൽ ഡിസ്റ്റൻസ് കാണിച്ചത് 24 ഇഞ്ച്. അതായത് എന്റെ തൊട്ടടുത്ത് ആ അമാനുഷിക ജീവി നിൽപ്പുണ്ട്, ഞാൻ വേഗം മെഷീനിൽ നിന്നും തല ഉയർത്തി മുന്നിലേക്ക് നോക്കി അവിടെ ഒന്നും ഇല്ല.. അദൃശ്യരൂപം ആണ് മെഷീനിൽ തന്നെ നോക്കിയാ ഞാൻ ഞെട്ടിപ്പോയി ആ ജീവിയുടെ കൈ എന്റെ നേരെ നീളുന്നു ,
പൂർണിമാ... ഞാൻ വിളിച്ചു ..
10 സെക്കൻഡ് സാർ , അവൾ പറഞ്ഞു..
അപകടം തൊട്ടുമുന്പിൽ ഞാൻ വേഗം ബ്ലാക്ക് വേവിന്റെ ഡോം ഓൺ ചെയ്തു , ഇനി ഡോം ആക്റ്റീവ് ആവണം എങ്കിൽ 45 സെക്കൻഡ് കഴിയണം. ഡോം ഓണയതും എന്റെ നേരെ നീണ്ട കൈ ഷോക്കടിച്ചപോലെ പിന്നിലേക്ക് തെറിച്ചു അതെ നിമിഷം ആ ജീവി അദൃശ്യ മാറാ വിട്ടു മുന്നിൽ തെളിഞ്ഞു, രണ്ടു കാലുള്ള ഒരു ജീവി പക്ഷെ അതിനു മുകളയിലേക്ക് പകുതി ശരീരം ഒരു കൈ മാത്രം തലയുടെ പകുതി നെറ്റിക്ക് ചുറ്റും കണ്ണുകൾ , ആ ജീവി അരിശം പൂണ്ടു മുരണ്ടു കൊണ്ട് എന്റെ നേരെ ചാടി ,. ആ നിമിഷം തന്നെ പൂർണിമ വിളിച്ചു പറഞ്ഞു
റെഡി സർ ,
അവൾ മെഷീൻ ന്റെ ആക്ടിവേറ്റ് ബട്ടൺ പ്രസ് ചെയ്തു , ആ ജീവി റിപ്പേൽഷൻ സഹിക്കാതെ ഓടി മറഞ്ഞു . പെട്ടെന്നു പ്രേതഗുഹയിലെ വെളിച്ചം കെട്ടു.
ഞങ്ങൾക്ക് വേറെ ചില പ്രോഗ്രാമുകൾ ഉണ്ടായത് കൊണ്ട് തല്ക്കാലം തിരിച്ചു പൊന്നു ഇനി അടുത്ത മാസം വീണ്ടും പോകുന്നുണ്ട്.
മറ്റൊരു പ്രേതവേട്ടയുടെ അനുഭവം അടുത്ത പോസ്റ്റിൽ പറയാം
എല്ലാ പ്രതികരണങ്ങളും:
149
51 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
അയയ്ക്കുക
മികച്ച അഭിപ്രായങ്ങൾ

Geetha Krishna
ഒന്ന് ഭാവനയിൽ കാണാൻ ശ്രമിച്ചിട്ട് തന്നെ പേടി ആകുന്നു
3
Aiswarya Raji Sreekumar
Ghost ന് ഇങ്ങനെ രൂപം ഉണ്ടാകുമോ??? അത് alien പോലെ എന്തേലുമാണോ
2
ഒരു മറുപടി കാണുക
ജിന്ന് ജാൻ
അഡ്‌മിൻ
Nyc

'

'

No comments:

Post a Comment